HomeNewsLatest Newsശബരിമലയിൽ അരവണ നിർമ്മിക്കുന്നത് പന്നികൾ മേയുന്നതിനു സമീപമുള്ള അടുക്കളയിൽ !

ശബരിമലയിൽ അരവണ നിർമ്മിക്കുന്നത് പന്നികൾ മേയുന്നതിനു സമീപമുള്ള അടുക്കളയിൽ !

കൊച്ചി: അരവണയും അപ്പവും ശബരിമലയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നിര്‍മിക്കുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കാട്ടുപന്നികളും കുഞ്ഞുങ്ങളും മേഞ്ഞുനടക്കുന്ന പരിസരത്താണ് അരവണ നിര്‍മിക്കുന്ന അടുക്കള സ്ഥിതിചെയ്യുന്നത്. പരിസരത്തിനും ശുചിത്വമില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭത്തിലുള്ള കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ ഡയറക്ടര്‍ ഡോ. എം.കെ. മുകുന്ദന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപ്പിലാക്കിയിട്ടുമില്ല.

തിടപ്പള്ളിയിലുള്ള അടുക്കളയ്ക്ക് ചുറ്റും പന്നിക്കൂട്ടങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്നു. അടുക്കളയില്‍ നിന്നുള്ള പാഴ്വസ്തുക്കള്‍ അവയുടെ മുഖ്യ ആഹാരമാണ്. പന്നികളുടെ കാഷ്ഠവും പരിസരത്ത് സുലഭമാണ്. അടുക്കളയില്‍ ജോലിയെടുക്കുന്നവര്‍ കാഷ്ഠം ചവിട്ടിയാണ് നടക്കുന്നത്. അടുക്കളയ്ക്ക് ചുറ്റും മതില്‍ കെട്ടി പന്നിക്കൂട്ടങ്ങളെയും എലികളെയും തടയണമെന്നാണ് പ്രധാന ശുപാര്‍ശ.

അടുക്കളയുടെ വാതില്‍ തുറന്നിടുന്നതിനാല്‍ പ്രാണികളും മറ്റും അരവണ ഉണ്ടാക്കുന്ന സമയത്ത് പറന്നുനടക്കുന്നത് കാണാം. അരവണ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ശര്‍ക്കര, അരി എന്നിവ നനഞ്ഞ തിണ്ണയിലാണ് അടുക്കിവച്ചിരിക്കുന്നത്. അരി കഴുകുന്ന വെള്ളം നിലത്ത് ഒഴുകി പരക്കുന്നു. പാകംചെയ്യുന്ന അരവണ ഒരു ബക്കറ്റില്‍ നിറച്ചാണ് തൊഴിലാളികള്‍ മറ്റൊരു ടാങ്കില്‍ നിറയ്ക്കുന്നത്. പലപ്പോഴും അരവണ മലിനമാകാന്‍ ഇത് കാരണമാകും.

അടുക്കള പൂര്‍ണമായും വൃത്തിയുള്ളതായിരിക്കണമെന്നാണ് ശുപാര്‍ശ. അതിനായി നിരവധി നിര്‍ദേശങ്ങള്‍ ഡോ. മുകുന്ദന്‍ നല്‍കിയിട്ടുണ്ട്. നിര്‍മാണവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ കര്‍ശനമായി പാലിക്കേണ്ട ശുചിത്വ നിലവാരം എങ്ങനെയായിരിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും പാലിക്കേണ്ട നടപടികളും അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു. ഇതൊന്നും പാലിക്കാതെയാണ് നിര്‍മാണ പ്രക്രിയകള്‍ നടത്തിവരുന്നത്. പൊടിയും പ്രാണിയും മറ്റും കടക്കാതെ അടുക്കള പൂര്‍ണമായും മാലിന്യ മുക്തമാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.

അരവണ നിര്‍മിക്കുകയും അതിനുശേഷം സൂക്ഷിക്കുകയും ചെയ്യേണ്ട പാത്രങ്ങള്‍ക്ക് വൃത്തിയില്ല. ടിന്നുകളിലായി പായ്ക്ക് ചെയ്യുന്നതിലും വേണ്ടത്ര നിലവാരം നിലനിര്‍ത്തുന്നില്ല. അരവണ നിറയ്ക്കുന്ന ടിന്നുകള്‍ക്ക് വേണ്ടത്ര വൃത്തിയുണ്ടോ എന്നും അവ എങ്ങനെ വൃത്തിയായി സൂക്ഷിച്ചിരിക്കണമെന്നുമുള്ള പ്രധാന ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. നിര്‍മാണത്തില്‍ പങ്കാളികളാകുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക വസ്ത്രങ്ങള്‍ നല്‍കിയിരിക്കണം. അരവണ ടിന്നുകളില്‍ നിറച്ചുകഴിഞ്ഞാല്‍ പ്രത്യേകമായി സൂക്ഷിക്കണം. അവിടെയും വില്പന കൗണ്ടറിലും വൃത്തിയായ അന്തരീക്ഷം ഉറപ്പുവരുത്തിയിരിക്കണം.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments