HomeNews'കോടീശ്വരി'യായ രാജേശ്വരിയുടെ തട്ടിപ്പിന്റെ നാൾ വഴികൾ ഇങ്ങനെ:

‘കോടീശ്വരി’യായ രാജേശ്വരിയുടെ തട്ടിപ്പിന്റെ നാൾ വഴികൾ ഇങ്ങനെ:

കോട്ടയം: കഴുത്തിൽ എട്ടുപവന്റെ ഒറ്റമാല, കൈനിറയെ സ്വർണവള, . അഞ്ചുപവന്റെ പാദസരം. ആയിരങ്ങൾ വിലവരുന്ന ചെരിപ്പ്. വിലകൂടിയ കസവുസാരി… രാജേശ്വരിയെ കണ്ടാൽ കോടീശ്വരി അല്ലെന്നു ആരും പറയില്ല. ആരെയും ആകർഷിക്കുന്ന സംസാര വൈഭവം കൂടിയാകുമ്പോൾ ആളുകൾ കെണിയിലാകും. രാജേശ്വരി ആളുകളെ മയക്കി വീഴിച്ചിരുന്ന വഴികൾ ഇങ്ങനെ:

ഇംഗ്ലണ്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി സ്വപ്നം കണ്ട ഉദ്യോഗാർത്ഥികളുടെ കൈയിൽനിന്ന് നാലും അഞ്ചും ലക്ഷം രൂപ വീതം തട്ടിയ പാമ്പാടി പടുതലമറ്റം സെന്റ് ജൂഡ് ഓൽഡേജ് ഹോം നടത്തിപ്പുകാരി രാജേശ്വരി എസ്.പിള്ളയുടെ തനിനിറം നാട്ടുകാർ തിരിച്ചറിഞ്ഞത് പൊലീസ് തിരുവല്ലയിലെ കുടുംബവീട്ടിൽ എത്തിയപ്പോഴാണ്. കോടീശ്വരപുത്രിയാണ് താനെന്നായിരുന്നു രാജേശ്വരി ഉദ്യോഗാർത്ഥികളെയും പാമ്പാടി നിവാസികളെയും പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. കുടുംബാംഗങ്ങളെല്ലാം ഡോക്ടർമാരാണെന്നും എല്ലാവരും ഇംഗ്ലണ്ടിലാണെന്നുമൊക്കെയായിരുന്നു രാജേശ്വരിയുടെ വാദങ്ങൾ. ഇംഗ്ലണ്ടിൽ ഡോക്ടറായ മൂത്ത സഹോദരൻ ഹരി ഒരു ട്രസ്റ്റ് രൂപീകരിച്ചാണ് അവിടത്തെ മെഡിക്കൽ ഫീൽഡിലേക്ക് ജോലിക്കാരെ കൊണ്ടു പോകുന്നത്. മറ്റൊരു സഹോദരനായ അനീഷ് ഇംഗ്ലണ്ടിൽ ഓഫ്ത്താൻമോളജിസ്റ്റ് ആണ്. അയാളുടെ ഭാര്യ പ്രീതി അവിടെതന്നെ ഗൈനക്കോളജിസ്റ്റ് ആണെന്നുമൊക്കെ രാജേശ്വരി തട്ടിവിട്ടു. രാജേശ്വരി മുങ്ങിയതോടെയാണ് പാമ്പാടി സി.ഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ തിരുവല്ലയിലെ കുടുംബവീട്ടിൽ എത്തിയത്. ചെറിയൊരു കുടിലായിരുന്നു വീട്. മൂത്ത സഹോദരൻ ഹരി തിരുവല്ല കുറ്റൂർ ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവർ. മറ്റൊരു സഹോദരനായ അനീഷാകട്ടെ ബി.എസ്.എൻ.എൽ ലൈൻമാൻ. പിതാവ് ഷണ്മുഖൻപിള്ള പശുവിനെ വളർത്തിയാണ് കുടുംബം പുലർത്തുന്നത്. കുടുംബവീട്ടിലെ റേഷൻകാർഡിൽ രാജി എസ്.പിള്ളയെന്നാണ് രാജേശ്വരിയുടെ പേര് . മകൾ ഇങ്ങോട്ടു വന്നിട്ട് വർഷങ്ങളായെന്നാണ് രാജേശ്വരിയുടെ അച്ഛൻ സി.ഐയോട് പറഞ്ഞത്.
രാജേശ്വരി പറഞ്ഞ കള്ളങ്ങൾ വിശ്വസിച്ച ഉദ്യോഗാർത്ഥികൾ ലക്ഷങ്ങളുമായി രാജേശ്വരിയുടെ പുറകെകൂടി. ഭർത്താവ് ജോൺസനും ഇടനിലക്കാരൻ ആർപ്പൂക്കര വില്ലൂന്നി സ്വദേശി സത്യനും രാജേശ്വരിയുടെ കഴിവിനെക്കുറിച്ച് വർണ്ണിച്ചതോടെ എങ്ങനെയും രാജേശ്വരിക്ക് പണംനൽകാൻ ഉദ്യോഗാർത്ഥികൾ തമ്മിൽ മത്സരമായി. ഇംഗ്ളണ്ടി​ലെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് നഴ്സ്, ​ഇ​ല​ക്ട്രീ​ഷ്യൻ,​ ​അ​റ്റൻ​ഡർ,​ ​കു​ക്ക്,​ ​സെ​ക്യൂ​രി​റ്റി​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ളി​ലേ​ക്ക് ​വി​സ​ ത​ര​പ്പെ​ടു​ത്തി​ക്കൊടുക്കാമെ​ന്ന് ​പ​റ​ഞ്ഞാണ് രാജേശ്വരിയും സത്യനും ലക്ഷങ്ങൾ തട്ടിയത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളിൽ​ ​ജോ​ലി​യു​ള്ള​വർ പോലും വലിയ ശമ്പളം പ്രതീക്ഷിച്ച് ഇവരുടെ വലയിൽ കുടുങ്ങുകയായിരുന്നു. ഇംഗ്ലണ്ടിൽ വൻ ശമ്പളമാണ് ഓഫർ ചെയ്തിരുന്നത്. നഴ്സിന് ഒരു മാസം മൂന്നര ലക്ഷം രൂപ ലഭിക്കുമെന്നും കൂടാതെ ഓവർടൈം ചെയ്യാൻ അവസരം ഉണ്ടെന്നും ആ നിലയിൽ ഒരു ലക്ഷം രൂപയെങ്കിലും പ്രതിമാസം നേടാൻ കഴിയുമെന്നും രാജേശ്വരി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

ഇങ്ങനെ മൂന്നു കോടി രൂപയോളം കൈയിലെത്തിയതോടെ രാജേശ്വരി മുങ്ങി. പണം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ഉദ്യോഗാർത്ഥികൾ അതോടെ പാമ്പാടി, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുകളിൽ രാജേശ്വരിക്കും ഭർത്താവ് ജോൺസനും ഇടനിലക്കാരൻ സത്യനുമെതിരെ പരാതി കൊടുത്തു. ഇപ്പോഴും പാമ്പാടി, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുകളിൽ പണം നഷ്ടമായവർ പരാതിയുമായി എത്തുന്നുണ്ട്. ഉ​ദ്യോ​ഗാർ​ത്ഥി​കൾ​ ​കി​ട​പ്പാ​ട​വുംസ്വർ​ണ​വും​ ​പ​ണ​യ​പ്പെ​ടു​ത്തി​യും​ ​ബ്‌​ളേ​ഡു​കാ​രിൽ​നി​ന്ന് ​ഉ​യർ​ന്ന​നി​ര​ക്കിൽ​ ​പ​ലി​ശ​ക്ക് ​വാങ്ങിയുമാണ് ​പ​ണം​ ​നൽ​കി​യ​ത്.​ ​പ​ണം​ ​നൽ​കി​യ​വ​രോ​ട് ​ജോ​ലി​ക്കാ​യു​ള്ള​ ​വി​സ​ വാ​ങ്ങാൻ സെ​പ്തം​ബർ​ 30​ന് ​എ​ത്ത​ണ​മെ​ന്ന്​ ​നിർ​ദേ​ശി​ച്ചി​രു​ന്നു.​ ​

ന​ഴ്‌​സിം​ഗ് ത​സ്തികകളി​ലേ​ക്ക് 3.50​ ​ല​ക്ഷ​വും​ ​മ​റ്റ്‌​ജോ​ലി​കൾ​ക്ക് 2.20​ല​ക്ഷ​വും​ ​വാ​ഗ്ദാ​നം​ ​നൽ​കി​ 45 ​പേ​രിൽ​നി​ന്നു​മാ​ണ് സത്യൻ പണം വാങ്ങിയത്. വീട്ടിൽ സ്വന്തമായി ഓഫീസ് മുറി സജ്ജീകരിച്ചായിരുന്നു സത്യന്റെ ഇടപാട്. രാജേശ്വരി എത്ര പേരിൽനിന്ന് ഇത്തരത്തിൽ പണം വാങ്ങിയെന്നതിനെക്കുറിച്ച് വ്യക്തമായ കണക്കുകൾ ലഭിച്ചിട്ടില്ല.

വിസ വരുന്നവർ ചൈ​ന്നെ​യിൽ​നി​ന്ന് ​വി​മാ​ന​മാർ​ഗ​മാ​ണ് ​പോ​കു​ന്ന​തെ​ന്നാണ് ​ ​പ​റ​ഞ്ഞി​രു​ന്നത്.​ എന്നാൽ വിസ വാങ്ങാൻ വരണമെന്ന് പറഞ്ഞ ദിവസത്തിന് ഒരു ദിവസം മുമ്പ് രാജേശ്വരി മുങ്ങുകയായിരുന്നു. തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായതോടെയാണ് ഉദ്യോഗാർത്ഥികൾ കൂട്ടമായി പൊലീസ് സ്റ്റേഷനുകളിൽ എത്തി പരാതി നല്കിയത്. ഇതേത്തുടർന്ന് രാജേശ്വരിയുടെ ഭർത്താവ് ജോൺസനെ പാമ്പാടി പൊലീസ് വിളിച്ചുവരുത്തി. രാജേശ്വരി എങ്ങോട്ട് പോയെന്ന് തനിക്കറിയില്ലെന്നും താൻ ഉദ്യോഗാർത്ഥികളിൽനിന്ന് പണം കൈപ്പറ്റിയില്ലെന്നുമായിരുന്നു ജോൺസൺ പൊലീസിനോട് പറഞ്ഞത്. ജോൺസനെ അറസ്റ്റ് ചെയ്തശേഷം പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് ഇടനിലക്കാരനായി പ്രവർത്തിച്ച സത്യനെയും പൊലീസ് വിളിച്ചുവരുത്തി. എ​ല്ലാ​വ​രു​ടെ​യും​ ​പ​ണം​ ​തി​രി​കെ​ ​നൽ​കാ​മെ​ന്ന് സത്യൻ പൊലീസിനോട് വ്യക്തമാക്കി. തുടർന്ന് നൂറുരൂപ മുദ്രപത്രത്തിൽ തുക സഹിതം എഴുതിവാങ്ങി. ​സ്‌​റ്റേ​ഷ​നിൽ​ ​എ​ഴു​തി​ ​നൽ​കി​യ​ ​ഉ​റ​പ്പി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തിൽ​ ​പിന്നീട് സത്യനെയും വിട്ടയച്ചു. ​എന്നാൽ പിറ്റെദിവസം സത്യൻ ​കു​ടും​ബ​സ​മേ​തം​ ​മു​ങ്ങുകയായിരുന്നു.

രാജേശ്വരിയും സത്യനും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പൊലീസിൽ കീഴടങ്ങാനായിരുന്നു കോടതി നിർദ്ദേശം. ഇതിൻപ്രകാരം കഴിഞ്ഞ ബുധനാഴ്ച രാവിലെ ഗാന്ധിനഗർ എസ്.ഐ എം.ജെ.അരുൺ മുമ്പാകെ രാജേശ്വരി കീഴടങ്ങി. സത്യൻ രണ്ടാഴ്ച മുമ്പ് ഗാന്ധിനഗർ സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. രാജേശ്വരിയുടെ ഭർത്താവ് ജോൺസനെയും പൊലീസ് അറസ്റ്റ് ചെയ്തു. റിമാൻഡിലായ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്തുവരികയാണ്. ​ഉദ്യോഗാർത്ഥികളിൽനിന്ന് വാങ്ങിയ പണം സത്യന്റെ പക്കലാണെന്നാണ് രാജേശ്വരി പൊലീസിനോട് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments