HomeAround KeralaWayanadലോകത്തിലെ രണ്ടാമത്തെ വലിയ പുഷ്പം വയനാട്ടിൽ വിരിഞ്ഞു; കാണാൻ ആയിരങ്ങൾ

ലോകത്തിലെ രണ്ടാമത്തെ വലിയ പുഷ്പം വയനാട്ടിൽ വിരിഞ്ഞു; കാണാൻ ആയിരങ്ങൾ

മാനന്തവാടി: ലോകത്തിലെ പൂക്കളിൽ വലിപ്പത്തില്‍ രണ്ടാമനായ ടൈറ്റാന്‍ ആരം വയനാട്ടിലും വിരിഞ്ഞു. പേര്യയിലെ ഗുരുകുലം ബൊട്ടോണിക്കല്‍ ഗാര്‍ഡനിലാണ് ഭീമാകാരനായ ഈ പുവ് വിരിഞ്ഞ് നില്‍ക്കുന്നത്. മൂന്ന് മീറ്റര്‍ നീളവും 2.6 മീറ്റര്‍ വ്യാസവുമുള്ള ടൈറ്റന്‍ ആരം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ജര്‍മന്‍കാരനായ വുള്‍ഫ് ഗ്യാങ്ങ് തിയോര്‍ കഫെ എന്നയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് പേര്യയില്‍ 55 ഏക്കറോളം തരിശ് ഭൂമി വാങ്ങി ഉദ്യാനം നട്ട് പിടിപ്പിക്കുകയായിരുന്നു. അപൂര്‍വ ഇനം സസ്യങ്ങളും ഔഷധസസ്യങ്ങളും ഈ ഉദ്യാനത്തിലുണ്ട്. വാടുംമുന്പേ ഈ പൂവിനെ കാണാനായി വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി പേരാണു പേര്യയിലെ ഗുരുകുലം ഉദ്യാനത്തിലെത്തുന്നത്.

 

 

അറൈസിയ കുടുംബത്തില്‍പ്പെട്ടതാണ് ഈ പുഷ്പം. അമോർഫോഫല്ലസ് ടൈറ്റാനിയം എന്നതാണ് ഈ പുവിന്‍റെ ശാസ്ത്രീയ നാമം. നൂറു കിലോയോളം തൂക്കമുള്ള കിഴങ്ങില്‍നിന്നാണ് പുവ് 2.5 മീറ്റര്‍ ഉയരത്തില്‍ വിരിയുന്നത്. 40 വര്‍ഷത്തെ ആയുസിനിടയില്‍ മുന്നോ നാലോ തവണ മാത്രമാണ് ഇവ പൂവിടുന്നത്. വിരിഞ്ഞു കഴിഞ്ഞാല്‍ മൂന്നു ദിവസത്തിനകം വാടിപോവുകയും ചെയ്യും. സാധാരണയായി മഴക്കാടുകളില്‍ മാത്രമാണ് ഈ പൂക്കള്‍ കാണാറുള്ളത്. ഇന്ത്യയില്‍ ആദ്യമായാണ് ടൈറ്റന്‍ ആരം വിരിയുന്നതെന്നും പറയപ്പെടുന്നു. പുക്കള്‍ക്കുള്ള ദുര്‍ഗന്ധം കാരണം ഈ പൂവിനെ “ശവംനാറി പൂവ്” എന്നും വിളിക്കാറുണ്ട്.

ലോകത്തിലെ കൊടുംകുറ്റവാളികളുടെ പട്ടികയിൽ മോദിയുടെ ചിത്രവും; ഗൂഗിളിനു കോടതിയുടെ നോട്ടിസ്

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വത്തിക്കാൻ ഇടപെടുന്നു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments