HomeAround Keralaഅവധി കഴിഞ്ഞു തിരിച്ചു പോകുന്ന പ്രവാസിയുടെ ലഗേജില്‍ ഇറച്ചിയെന്ന വ്യാജേന കഞ്ചാവ് വയ്ക്കാൻ ശ്രമം; യുവാവ്...

അവധി കഴിഞ്ഞു തിരിച്ചു പോകുന്ന പ്രവാസിയുടെ ലഗേജില്‍ ഇറച്ചിയെന്ന വ്യാജേന കഞ്ചാവ് വയ്ക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ഗള്‍ഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിയെ ഉപയോഗിച്ച്‌ വിദേശത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചയാളെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയില്‍ പി.കെ. ഷമീനെയാണ് (23) അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസല്‍ അവധി കഴിഞ്ഞ് തിരിച്ച്‌ പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയില്‍ കഞ്ചാവ് വെച്ച്‌ കൊടുത്തയക്കാൻ ശ്രമിച്ചത്. ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നല്‍കിയ പെട്ടിയിലെ വസ്തുക്കള്‍ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കില്‍ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയില്‍ കഞ്ചാവടങ്ങിയ ബോട്ടില്‍ കണ്ടെത്തിയത്. ഉടൻ ഫൈസല്‍ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments