HomeHealth Newsവൈകുന്നേരങ്ങളിൽ തലവേദന അലട്ടുന്നുണ്ടോ ? ഒരു നുള്ളു കായം ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; തലവേദന പമ്പകടക്കും...

വൈകുന്നേരങ്ങളിൽ തലവേദന അലട്ടുന്നുണ്ടോ ? ഒരു നുള്ളു കായം ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; തലവേദന പമ്പകടക്കും !

ഇംഗ്ലീഷിൽ അസഫോയിറ്റിഡ എന്നറിയപ്പെടുന്ന കായം ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുവാൻ നമ്മുടെ വീടുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പക്ഷേ ഈ പ്രിയപ്പെട്ട സുഗന്ധവ്യഞ്ജനത്തിന് ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഇന്ത്യൻ ഭക്ഷണവിഭവങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു സുഗന്ധവ്യഞ്ജനമാണ് കായം.ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയാണ് അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന കായം. നമുക്കറിയാത്ത കായത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

സാധാരണ ചുമ, വരണ്ട ചുമ, ഇന്‍ഫ്ലുവന്‍സ, ബ്രോങ്കൈറ്റിസ്, ആസ്മ തുടങ്ങിയ രോഗങ്ങളെ കായം അകറ്റുന്നു.

ആര്‍ത്തവ സമയത്തെ അസഹനീയമായ വേദനയ്ക്ക് ശമനം ഉണ്ടാക്കാന്‍ കായത്തിന് കഴിയും.

കായം ശരീരത്തിലെ ആന്തരിക വീക്കം ഇല്ലാതാക്കുന്നു.

തലവേദന ഉണ്ടെങ്കില്‍, ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച്‌ ചെറുചൂടോടെ ദിവസത്തില്‍ രണ്ടുതവണ കുടിക്കുക.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായാല്‍, കായം കുറച്ച്‌ വെള്ളത്തില്‍ കലര്‍ത്തി നെഞ്ചില്‍ പുരട്ടുന്നതും നല്ലതാണ്

ചുമ, വില്ലന്‍ ചുമ, ആസ്മ മുതലായവയില്‍ നിന്ന് അശ്വാസം നേടാന്‍ കായം തേനില്‍ ചാലിച്ച്‌ കഴിക്കുക

ആര്‍ത്തവ സമയത്ത് വേദന കൂടുതലാണെങ്കില്‍ ഒരു ഗ്ളാസ് മോരില്‍ 2 നുള്ള് കറുത്ത ഉപ്പും 1 നുള്ള് കായവും ചേര്‍ത്ത് കുടിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments