HomeAround KeralaThrissurമീൻ കഴുകിയ വീട്ടമ്മയുടെ സ്വർണവള വെള്ളി നിറമായി ; കാരണം രാസവസ്തു

മീൻ കഴുകിയ വീട്ടമ്മയുടെ സ്വർണവള വെള്ളി നിറമായി ; കാരണം രാസവസ്തു

മീൻ കഴുകിയപ്പോൾ വീട്ടമ്മയുടെ കയ്യിലണിഞ്ഞിരുന്ന സ്വർണവളയുടെ നിറം മാറി വെള്ളി നിറമായി. അഞ്ഞൂർ എഴുത്തുപുരക്കൽ രാജന്റെ മരുമകൾ വിനിയുടെ സ്വർണത്തിനാണു നിറംമാറ്റം സംഭവിച്ചത്. ഇതു പരിശോധിക്കുന്നതിനിടെ വളയുടെ ഒരു ഭാഗം പൊട്ടി. മീൻ കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു സ്വർണത്തിന്റെ നിറം മാറ്റത്തിനു കാരണമെന്നു കരുതുന്നു. ജ്വല്ലറിയിൽ വള പരിശോധിച്ചപ്പോഴും ആസിഡിന്റെ അംശമാണു നിറം പോകാൻ കാരണമായി പറഞ്ഞത്. മീൻ വൃത്തിയാക്കിയതിനു ശേഷമാണു വളകളിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതെന്നു വിനി പറഞ്ഞു. മുക്കാൽ പവന്റെ നാലു വളകളും ഒരു മോതിരവുമാണു കയ്യിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു വളയ്ക്കു കാര്യമായ നിറവ്യത്യാസം ഉണ്ടായി.ഇതു പരിശോധിക്കുമ്പോഴാണു പൊട്ടിയത്. മറ്റു വളകളുടെയും മോതിരത്തിന്റെയും പലഭാഗത്തും നിറം മാറി വെള്ളി നിറമായി.

കുടുംബ വഴക്ക്: മരുമകളുടെ മുഖത്ത് ആസിഡൊഴിച്ചശേഷം ഭർതൃപിതാവ് വിഷം കഴിച്ചുമരിച്ചു
മദ്യലഹരിയില്‍ വാഹനമോടിച്ച വിദ്യാര്‍ത്ഥിനി പോലീസ് സ്‌റ്റേഷനില്‍ അഴിഞ്ഞാടി വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments