HomeAround KeralaThrissurകരഞ്ഞതു കേട്ട്‌ സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ചു; തൃശ്ശൂരിൽ കുഴൽപ്പണക്കാരനെ തട്ടിക്കൊണ്ടുപോയ യുവാക്കളെ നാട്ടുകാർ കൈകാര്യം ചെയ്തു

കരഞ്ഞതു കേട്ട്‌ സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ചു; തൃശ്ശൂരിൽ കുഴൽപ്പണക്കാരനെ തട്ടിക്കൊണ്ടുപോയ യുവാക്കളെ നാട്ടുകാർ കൈകാര്യം ചെയ്തു

കൊളത്തൂര്‍: കുഴല്‍പണം വിതരണം ചെയ്യാനെത്തിയ മാധ്യവയസ്കനെ കാറിലെത്തി തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ ക്വട്ടേഷന്‍ സംഘം പിടിയിലായി. സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ച്‌ തകര്‍ത്തു. പുലാമന്തോളിനു സമീപ പ്രദേശങ്ങളിലെ വിവിധ വീടുകളില്‍ വിതരണം ചെയ്യുന്നതിനു വേണ്ടി കൊടുവള്ളിയില്‍ നിന്നും അഞ്ചു ലക്ഷത്തി പതിനായിരം രൂപയുമായി പുലാമന്തോള്‍ വളപുരത്ത്‌ ബസ്‌ ഇറങ്ങിയ കൊടുവള്ളി സ്വദേശി അബ്‌ദുറഹ്‌മാന്‍ കുട്ടി (52)ണ് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണൂര്‍ കൂത്തുപറമ്പ്‌ സ്വദേശി പഴയ തിരുത്ത്‌ പടാം പൊയില്‍ സെക്കീര്‍ (27), മട്ടന്നൂര്‍ കളറോഡ്‌ ഷാനിഫ്‌ (25), കൂത്തുപറമ്പ്‌ നിര്‍മല ഗിരി റഹീസ്‌ (26), കൂത്തുപറമ്പ്‌ ശങ്കരനല്ലൂര്‍ റനീസ്‌ (32) എന്നിവരാണു മധ്യവയസ്‌കനെ തട്ടിക്കൊണ്ടു പോകുന്നതിനിടെ നാട്ടുകാരുടെ വലയില്‍ കുടുങ്ങിയത്‌.

 

 

ചെമ്മലശ്ശേരി ഭാഗത്ത്‌ വെച്ച്‌ ഇയാളെ ബലമായി കാറില്‍ കയറ്റുന്നതിനിടെ ഇദ്ദേഹം ബഹളം വെച്ചത്‌ കേട്ട വീട്ടമ്മക്ക്‌ സ്‌ത്രീയുടെ ശബ്‌ദം പോലെ തോന്നി. ഇതേ തുടര്‍ന്ന്‌ സ്‌ത്രീയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നുണ്ടന്ന്‌ ഇവര്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. വിവരം കൈമാറിയതോടെ നാട്ടുകാര്‍ ഇന്നോവ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും മോട്ടോര്‍ സൈക്കിളുകളും മറ്റു വാഹനങ്ങളും ഇടിച്ചുമാറ്റി മുന്നോട്ട്‌ നീങ്ങിയതോടെ നാട്ടുകാര്‍ ബൈക്കുകളിലും മറ്റുമായി കാറിനെ പിന്തുടര്‍ന്നു. തുടര്‍ന്ന്‌ നടന്ന മത്സര ഓട്ടത്തിനൊടുവില്‍ വെങ്ങാട്‌ ചിറക്കലില്‍ വെച്ച്‌ കാര്‍ ടയര്‍ പൊട്ടി നിന്നു. പിന്തുടര്‍ന്ന്‌ എത്തിയവരും വിവരമറിഞ്ഞ്‌ തടിച്ച്‌ കൂടിയ നാട്ടുകാരും ചേര്‍ന്ന്‌ കാര്‍ തല്ലിത്തകര്‍ക്കുകയും കാറിലുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും ചെയ്‌തു. ഇവര്‍ തട്ടിക്കൊണ്ടുവന്ന അബദുറഹ്‌മാന്‍ കുട്ടിയേയും സംഘത്തിലുള്ളവരാണന്ന്‌ തെറ്റിദ്ധരിച്ച്‌ മര്‍ദ്ദിച്ചു. തട്ടിക്കൊണ്ടു വന്ന സ്‌ത്രീയെ എന്തു ചെയ്‌തു എന്ന്‌ ചോദിച്ചായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന്‌ കൊളത്തൂര്‍ എസ്‌.ഐ പി.വിഷ്‌ണു, പെരിന്തല്‍മണ്ണ എസ്‌.ഐ ജോബിതോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്‌ഥലത്തെത്തി.

 

 

പരുക്കേറ്റ പ്രതികളായ അഞ്ചംഗ സംഗത്തേയും അബ്‌ദുറഹ്‌മാന്‍ കുട്ടിയേയും സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. തുടര്‍ന്ന്‌ പെരിന്തല്‍മണ്ണ സി.ഐ എ.എം സിദ്ധീഖ്‌ സംഭവസ്‌ഥലത്തെത്തി പരുക്കേറ്റവരുടേയും സ്‌ഥലത്തുള്ളവരുടേയും വിവരങ്ങള്‍ ആരാഞ്ഞു. ഇവര്‍ മാലാപറമ്പ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ സംഭവ സ്‌ഥലത്തെ വാഹനത്തില്‍ നിന്ന്‌ മൂന്ന്‌ ലക്ഷത്തി അറുപതിനായിരം രൂപ മാത്രമേ പോലീസിനു ലഭിച്ചുള്ളൂ. തട്ടിക്കൊണ്ടുപോയ പ്രതികള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. കവര്‍ച്ചാ ശ്രമം, തട്ടിക്കൊണ്ടു പോകല്‍ എന്നിവക്കാണു കേസെടുത്തത്‌.

നിമിഷയെ മതം മാറ്റിയത് വിവാഹം കഴിക്കാനല്ലെന്നു പോലീസ്; ലവ് ജിഹാദിന്റെ ഇരയെന്നു സംശയം

പ്രണയത്തിനു പിന്നിലെ രസതന്ത്രമെന്ത് ? ഇതാ ഒരു ശാസ്ത്രീയ വിശദീകരണം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments