HomeAround KeralaThrissurതട്ടോളിക്കരയില്‍ സിപിഎം-ആര്‍എംപി സംഘര്‍ഷം; സിപിഎം പ്രവർത്തകനു കുത്തേറ്റു

തട്ടോളിക്കരയില്‍ സിപിഎം-ആര്‍എംപി സംഘര്‍ഷം; സിപിഎം പ്രവർത്തകനു കുത്തേറ്റു

വടകര: എടച്ചേരി തട്ടോളിക്കരയില്‍ സിപിഎം-ആര്‍എംപി സംഘര്‍ഷം. ഇല്ലത്തെകയ്യില്‍ ലക്ഷംവീട് കോളനിയിലെ സുഹൃത്തുക്കളായ ഇരുപാര്‍ട്ടികളിലുംപെട്ടവരാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അനില്‍കുമാറിനു (40) കത്തികൊണ്ടുള്ള കുത്തേറ്റു. മദ്യപിച്ചെത്തിയ അനില്‍കുമാറും ബാബുവും കോളനിക്കു മുന്നില്‍ വെച്ച് രാഷ്ട്രീയംപറയുകയും കൈയാങ്കളിയില്‍ ഏര്‍പെടുകയുമായിരുന്നു. ഇടതുകൈക്ക് മുറിവേറ്റ അനില്‍കുമാറിനെ വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍എംപി പ്രവര്‍ത്തകന്‍ ചെറിയേരി ബാബുവിന്റെ പേരില്‍ എടച്ചേരി പോലീസ് വധശ്രമത്തിനു കേസെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments