HomeAround KeralaThiruvananthapuramപ്ലസ് ടു വിനു പഠിക്കുമ്പോൾ മുതൽ പീഡിപ്പിച്ച സ്വാമി.... ഇന്നലെ രാത്രി എത്തിയപ്പോൾ യുവതി കൊടുത്തത്...

പ്ലസ് ടു വിനു പഠിക്കുമ്പോൾ മുതൽ പീഡിപ്പിച്ച സ്വാമി…. ഇന്നലെ രാത്രി എത്തിയപ്പോൾ യുവതി കൊടുത്തത് കിടിലൻ പണി !!

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ (54) തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന് പോലീസ് പറയുന്നു. അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ സ്വാമി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. പോലീസ് നിരീക്ഷണത്തില്‍ ആസ്പത്രിയില്‍ തുടരുന്ന ഇയാള്‍ക്കെതിരെ ലൈംഗീക അതിക്രമത്തിനും പോക്‌സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.

 

 
പോലീസ് പറയുന്ന സംഭവം ഇങ്ങനെ :
തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴി. ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്.

 

 

 

രാത്രി 12.40ഓടെയാണ് 54 വയസുകാരനായ ഹരിസ്വാമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിലായിരുന്നു ഇയാള്‍. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ജനനേന്ദ്രിയമെങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പോലീസ് പറയുന്നു.

ജീവിതശൈലീ രോഗങ്ങൾ മൃഗങ്ങൾക്കു വരാത്തത് എന്തുകൊണ്ട് ? വെള്ളം കുടിക്കുന്നതിലെ ഈ 4 നിയമങ്ങൾ അവ പാലിക്കുന്നതുകൊണ്ടാണ് !!

രാവിലെ വെറുംവയറ്റിൽ ചായ നിർബന്ധമാണോ ? അറിയാമോ അതുണ്ടാക്കും 5 ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ !!

ആയിരം കന്യകമാരെ പൂർണ്ണനഗ്നരാക്കി കൊച്ചിയിൽ സാത്താന്‍ സേവ !! ഞെട്ടിക്കുന്ന വിവരങ്ങള്‍ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments