HomeAround Keralaആണ്‍സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു; സംഭവം വയനാട്ടിൽ

ആണ്‍സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു; സംഭവം വയനാട്ടിൽ

ആണ്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര മമ്ബളൂര്‍ ചന്ദ്രമതി എന്ന അന്‍പത്തി നാലുകാരി ആണ് സുഹൃത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ബത്തേരി തൊടുവട്ടി ബീരാൻ (58) എന്നയാളാണ് വെട്ടേറ്റ് മരിച്ചത്. സംഭവം നടക്കുന്നതിന് അല്‍പ സമയം മുമ്ബ് ചന്ദ്രമതി വീട്ടിലുണ്ടായിരുന്ന തന്റെ അമ്മയെ തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് പറഞ്ഞയക്കുകയും, ശേഷം കൃത്യം നടത്തുകയുമായിരുന്നു. അമ്മ തിരിച്ചു വന്നപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കാണുന്നത്. ബീരാന് കഴുത്തിനും, താടിക്കുമാണ് വെട്ടേറ്റത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments