HomeAround KeralaKozhikodeഹനുമാന്‍ സേനയുടെ 'പോര്‍ക്ക്‌ ഫെസ്‌റ്റ്'; സംഘാടകര്‍ പോലും പന്നിയിറച്ചി കഴിച്ചില്ല !

ഹനുമാന്‍ സേനയുടെ ‘പോര്‍ക്ക്‌ ഫെസ്‌റ്റ്’; സംഘാടകര്‍ പോലും പന്നിയിറച്ചി കഴിച്ചില്ല !

കോഴിക്കോട്‌: വിശിഷ്‌ടാതിഥികള്‍ പോലും പന്നിയിറച്ചി കഴിക്കാതെ ഹനുമാൻ സേനയുടെ പോർക്ക്‌ ഫെസ്റ്റ്. പരിപാടിയുടെ ഉദ്‌ഘാടകയായി എത്തിയ ഹനുമാന്‍ സേനയുടെ നിയമോപദേഷ്‌ടാവ്‌ അഡ്വ. പി.ടി.എസ്‌ ഉണ്ണി അടക്കം ആരും പന്നി മാംസം കഴിക്കാന്‍ തയ്യാറായില്ല. തനിക്കായി വിളമ്പിയ പന്നിയിറച്ചി ഉണ്ണി സമീപത്തിരിക്കുന്ന വൃദ്ധയ്‌ക്ക് കൈമാറി.

ഇന്നലെ വൈകുന്നേരം കോഴിക്കോട്‌ കിഡ്‌സണ്‍ കോര്‍ണറിലാണ്‌ ഹനുമാന്‍ സേന പോര്‍ക്ക്‌ ഫെസ്‌റ്റ് നടത്തിയത്‌. പരിപാടിക്കെതിരെ ആരും പ്രതിഷേധവുമായി രംഗത്തു വന്നില്ല.

നേരത്തെ ശിവസേനയും പോര്‍ക്ക്‌ ഫെസ്‌റ്റ് നടത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്ന്‌ വന്‍ പിന്തുണ ലഭിച്ചതോടെ പിന്‍മാറുകയായിരുന്നു. വിവിധ പോര്‍ക്ക്‌ വിഭവങ്ങളുടെ റെസിപി അയച്ചു കൊടുത്തായിരുന്നു സോഷ്യല്‍ മീഡിയയുടെ പിന്തുണ. സ്‌ഥലത്തുണ്ടായിരുന്ന ഹനുമാന്‍ സേനയുടെ സംസ്‌ഥാന നേതാക്കളും പന്നിയിറച്ചി കഴിക്കാന്‍ വിസമ്മതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments