കോട്ടയം: കുമരകം റോഡില്‍ ഇല്ലിക്കലിൽ കാര്‍ നിയന്ത്രണം വിട്ട് മീനച്ചിലാറ്റിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. എബ്രഹാം മാത്യു, ഭാര്യ ഏലിയാമ്മ എന്നിവരാണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോട്ടയം കുമരകം റോഡ് ഉപരോധിച്ചു.
മറ്റൊരുവാഹനനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് കാര്‍ നിയന്ത്രണം വിട്ടത്. ഈ പ്രദേശത്ത് പുഴയോരം ഇടിയുന്നത് അപകടഭീഷണിയുയര്ത്തിയിരുന്നു. താഴത്തങ്ങാടിയില്‍ രണ്ട് വര്‍ഷം മുമ്പ് റോഡരുക് ഇടിഞ്ഞ് ബസ് പുഴയിലേക്ക് മറിഞ്ഞിരുന്നു.