HomeAround KeralaKollamഭാര്യമാരുടെ നീലച്ചിത്രം നിർമ്മിച്ചു; ആട് ആന്റണിക്കെതിരെ കേസ്

ഭാര്യമാരുടെ നീലച്ചിത്രം നിർമ്മിച്ചു; ആട് ആന്റണിക്കെതിരെ കേസ്

കൊല്ലം: ഭാര്യമാരെ ഉപയോഗിച്ച് നീലച്ചിത്രം നിര്‍മിച്ച കേസില്‍, പോലീസുകാരനെ കൊലപ്പെടുത്തി മുങ്ങിയ കേസില്‍ പിടിയിലായ ആട് ആന്റണിക്കെതിരെ കേസ്. പറയന്‍കുളം രാരിച്ചന്‍ റോഡില്‍ വീട് വാടകയ്ക്ക് എടുത്ത് ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വിറ്റതിനാണ് ഇയാള്‍ക്കെതിരെ കേസ് ഉള്ളത്. ആന്റണി പകര്‍ത്തി വിറ്റ ദൃശ്യങ്ങള്‍ കൊല്ലത്ത് പ്രചരിച്ചിരുന്നു. 2002 ജൂണ്‍ 11നാണ് സംഭവം നടന്നത്. കൊല്ലം സ്വദേശിനി നല്‍കിയ പരാതിയിലായിരുന്നു സംഭവത്തില്‍ ആന്റണിക്കെതിരെ കൊല്ലം ഈസ്റ്റ് സിഐ ആയിരുന്ന ടിഎഫ് സേവ്യര്‍ കോഴിക്കോടുള്ള ആന്റണിയുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയത്. പരിശോധനയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനുപയോഗിച്ച ഉപകരണങ്ങളും വീഡിയോകളും പോലീസ് പിടിച്ചെടുത്തു. ഇത് നടക്കാവ് പോലീസിന് കൈമാറുകയും ചെയ്തു.

പരിശോധന സമയം ആന്റണിയുടെ രണ്ട് ഭാര്യമാരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അറസ്റ്റിലായ ആന്റണി ജാമ്യത്തിലിറങ്ങി കടന്നു കളയുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 2000ത്തിലാണ് കൊല്ലത്ത് നിന്ന് ആന്റണി കോഴിക്കോട്ടേക്കു താമസം മാറിയത്. പൊലീസ് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ ആന്റണിയെ ഒക്ടോബര്‍ 13നാണ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments