HomeAround KeralaKasaragodപെട്രോൾ പമ്പ്‌ ജീവനക്കാരെ ആക്രമിച്ച്‌ പണം തട്ടിയ കേസിൽ 17 കാരൻ ഉൾപെടെ 2 പേർ...

പെട്രോൾ പമ്പ്‌ ജീവനക്കാരെ ആക്രമിച്ച്‌ പണം തട്ടിയ കേസിൽ 17 കാരൻ ഉൾപെടെ 2 പേർ അറസ്‌റ്റിൽ

കാസര്‍ഗോഡ്‌: പെട്രോള്‍ പമ്പില്‍ ചില്ലറ ചോദിച്ചെത്തി ജീവനക്കാരനെ അക്രമിച്ച്‌ 30,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട്‌ പ്രതികളെ കൂടി പോലീസ്‌ അറസ്‌റ്റുചെയ്‌തു. പൊയ്‌നാച്ചിയിലെ സാദിഖ്‌ (20), പൊയ്‌നാച്ചി സ്വദേശിയായ 17 കാരന്‍ എന്നിവരെയാണ്‌ വിദ്യാനഗര്‍ എസ്‌.ഐ അജിത്ത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റുചെയ്‌തത്‌. ഈ കേസിലെ മറ്റൊരു പ്രതിയായ വിദ്യാനഗര്‍ ചാലയിലെ മുഹമ്മദ്‌ റാസിഖിനെ (20) ഇക്കഴിഞ്ഞ ഞായറാഴ്‌ച പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 14 പി 5736 നമ്പര്‍ സ്‌കൂട്ടറും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു.

 

 

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 14ന്‌ പുലര്‍ച്ചെ 3.30 ഓടെയാണ്‌ പൊയ്‌നാച്ചിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടന്നത്‌. 500 രൂപയ്‌ക്ക് ചില്ലറ ചോദിച്ച്‌ സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അക്രമിച്ച്‌ കൗണ്ടറില്‍ സൂക്ഷിച്ച 30,000 രൂപ കവര്‍ന്ന്‌ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്‌ ശേഷം അന്യജില്ലക്കാരനായ യുവാവിനോടൊപ്പം സാദിഖും 17 കാരനും എറണാകുളത്തേക്ക്‌ കടന്നിരുന്നു. ഇവിടെനിന്നുമുള്ള മടക്കയാത്രയ്‌ക്കിടയില്‍ ബുധനാഴ്‌ച രാത്രിയോടെയാണ്‌ ഇരുവരേയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. സാദിഖും 17 കാരനും പിടിയിലായതോടെ ഈ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. കേസില്‍ മൊത്തം നാല്‌ പ്രതികളാണുള്ളത്‌.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments