HomeAround Keralaപാൽ വാങ്ങാൻ പോയ വയോധികയെ ആക്രമിച്ച് കാൽ തല്ലിയൊടിച്ചു; ഗുരുതരാവസ്ഥയിൽ

പാൽ വാങ്ങാൻ പോയ വയോധികയെ ആക്രമിച്ച് കാൽ തല്ലിയൊടിച്ചു; ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം ബാലരാമപുരത്ത് പാൽ വാങ്ങാൻ പോയ 63 കാരിയായ സ്ത്രീയെ മുഖംമൂടി ധരിച്ച ഒരാള്‍ ആക്രമിച്ചു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ മില്‍ക്ക് സൊസൈറ്റിയില്‍ പാല്‍ എത്തിച്ച്‌ മടങ്ങുന്നതിനിടെയാണ് അമ്ബിളി ആക്രമിക്കപ്പെട്ടത്. ഇരുമ്ബ് വടി കൊണ്ട് തലയിലും കാലിലും അടിച്ചു. അക്രമി ആദ്യം ഇവരുടെ തലയില്‍ അടിക്കാന്‍ ശ്രമിച്ചെങ്കിലും അമ്ബിളി പാല്‍ പാത്രം ഉപയോഗിച്ച്‌ അടി തടഞ്ഞു. താഴെ വീണതിനെ തുടര്‍ന്ന് അക്രമി ഇവരുടെ കാലില്‍ അടിച്ച്‌ ഒടിവുണ്ടാക്കി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അമ്ബിളിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കാലിന്റെ അസ്ഥി ഒടിഞ്ഞതിന് ശസ്ത്രക്രിയ നടത്തി. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. കറുത്ത ഷര്‍ട്ടും പാന്റും ധരിച്ച്‌ മുഖം കറുത്ത തുണികൊണ്ട് മറച്ച നിലയിലായിരുന്നു അക്രമി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments