HomeHealth Newsസ്ത്രീകൾ ഗർഭാവസ്ഥയിൽ ഇത് ഉപയോഗിക്കൂ: നവജാതശിശുക്കളിലെ ഓട്ടിസം തടയാം ! പുതിയ പഠനം:

സ്ത്രീകൾ ഗർഭാവസ്ഥയിൽ ഇത് ഉപയോഗിക്കൂ: നവജാതശിശുക്കളിലെ ഓട്ടിസം തടയാം ! പുതിയ പഠനം:

കുട്ടികളിലെ ഓട്ടിസം ഇന്ന് ലോകമാകെ സർവസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ഗർഭാവസ്ഥയിലെ അമ്മമാരുടെ മാനസികാവസ്ഥ ഈ രോഗത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ലോകത്താകെ നിരവധി ഗവേഷണങ്ങൾ ആണ് നടക്കുന്നത്. അത്തരത്തിൽ നടന്ന ഒരു ഗവേഷണത്തിന്റെ ഫലമാണ് ഇപ്പോൾ ഗവേഷക ലോകം ചർച്ച ചെയ്യുന്നത്.

സ്ത്രീകൾ ഗർഭാവസ്ഥയുടെ ആറാം മാസം മുതൽ പ്രസവം വരെയുള്ള സമയത്ത് മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകളെ ഉപയോഗിക്കുന്നത് അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങളിൽ ഓട്ടിസം സിൻഡ്രോമിന്റെ സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കൊളറാഡോ ബോൾഡർ സർവകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ചില രോഗപ്രതിരോധ-മോഡുലേറ്റിംഗ് സൂക്ഷ്മാണുക്കളുമായി സമ്പർക്കം പുലർത്തുന്നത് സ്ത്രീകളിലെ അണുബാധ സാധ്യത കുറയ്ക്കുമെന്നും മാനസികസമ്മർദ്ദം കുറയ്ക്കുമെന്നും പഠനം പറയുന്നു. ഇത് തലച്ചോറിനെയും കേന്ദ്ര നാഡീവ്യവസ്ഥയെയും ഗുണകരമായി ബാധിക്കുമെന്നും മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ ഗവേഷണത്തിൽ വ്യക്തമായി. ഇത്തരം അമ്മമാർക്ക് ഓട്ടിസമുള്ള കുട്ടികൾ ജനിക്കാൻ സാധ്യത കുറവാണ്. ഗവേഷണവിവരങ്ങൾ ബ്രെയിൻ, ബിഹേവിയർ, ഇമ്മ്യൂണിറ്റി എന്നീ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

“ഓട്ടിസം പോലുള്ള ന്യൂറോ ഡെവലപ്മെന്റൽ സിൻഡ്രോമുകളുടെ അപകടസാധ്യത കുറയ്ക്കുന്ന സൂക്ഷ്മജീവ ഇടപെടലുകളെ പറ്റിയുള്ള പഠനം ഇത് സംബന്ധിച്ച് ഗവേഷണത്തിൽ പുതിയ നാഴികക്കല്ല് ആവുകയാണ്’. ഇന്റഗ്രേറ്റീവ് ഫിസിയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസറായ ക്രിസ്റ്റഫർ ലോറി പറയുന്നു.

എന്താണ് നല്ല ബാക്റ്റീരിയകൾ?

നിങ്ങളുടെ ശരീരത്തിൽ മനുഷ്യകോശങ്ങളേക്കാൾ പത്തിരട്ടി ബാക്ടീരിയ കോശങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈ ബാക്ടീരിയകളിൽ ഭൂരിഭാഗവും നിങ്ങളുടെ ദഹനവ്യവസ്ഥയിലാണ്. എല്ലാം നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യുന്നവയാണ്.
പല കാർബോഹൈഡ്രേറ്റുകളും ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ എന്ന് വിളിക്കപ്പെടുന്നവയും പോലെ മനുഷ്യശരീരത്തിന് തകർക്കാൻ കഴിയാത്ത പദാർത്ഥങ്ങളെ ആഗിരണം ചെയ്യാൻ അവ സഹായിക്കുന്നു. ഇത്തരം യുവജനങ്ങളെ ബാക്ടീരിയകളെ ശരീരത്തിന് കൃത്രിമമായി നൽകുന്ന ഭക്ഷണങ്ങളാണ് പ്രോബയോട്ടിക്കുകൾ എന്നറിയപ്പെടുന്നത്.പ്രോബയോട്ടിക്സ് കഴിക്കുന്നത് നല്ല കുടൽ ബാക്ടീരിയകളെ നിറയ്ക്കാൻ സഹായിക്കും. പ്രോബയോട്ടിക് സിൽ സാധാരണ ഉപയോഗിക്കുന്ന ബാക്ടീരിയകൾ ഉപയോഗിക്കുന്ന പ്രധാന സൂക്ഷ്മാണുക്കൾ; ലാക്ടോബാസിലസ് എസ്‌പി., ബിഫിഡോബാക്ടീരിയം എസ്‌പി., സ്ട്രെപ്റ്റോകോക്കസ് തെർമോഫിലസ്, സാക്രോമൈസിസ് ബൊലാർഡി തുടങ്ങിയവയാണ്. ഇവയടങ്ങിയ ഭക്ഷണങ്ങൾ ഇപ്പോൾ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments