HomeHealth Newsമരണം സംഭവിക്കാവുന്ന ബ്ലാക്ക് ഫംഗസ് ബാധ ഒഴിവാക്കാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കുക: നിർദ്ദേശവുമായി എയിംസ്...

മരണം സംഭവിക്കാവുന്ന ബ്ലാക്ക് ഫംഗസ് ബാധ ഒഴിവാക്കാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കുക: നിർദ്ദേശവുമായി എയിംസ് ഡയറക്ടർ !

കോവിഡിന് പിന്നാലെ വ്യാപകമാകുന്ന ബ്ലാക്ക് ഫംഗസ് രോഗം കേരളത്തിലും ഭീതി വിതയ്ക്കുകയാണ്. ഞായറാഴ്ച ഈ രോഗം ബാധിച്ച് കേരളത്തിൽ നാലു പേരാണ് മരണമടഞ്ഞത്. കോവിഡ്​ വ്യാപനത്തിന്​ ശേഷം രാജ്യത്ത്​ ഏഴായിരത്തിലധികം ആളുകളുടെ ജീവൻ ഈ രോഗം കവർന്നു എന്നാണ് കരുതുന്നത്. ബ്ലാക്ക്​ ഫംഗസിനെ തടയാൻ പ്രധാനമായും മൂന്ന്​ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടർ രൺദീപ് ഗുലേറിയ പറയുന്നു. രക്തത്തിലെ ഷുഗറിന്റെ അളവ്നിയന്ത്രിച്ചു നിർത്തുക, കോവിഡോ എന്തെങ്കിലും അസുഖം മൂലമോ സിറോയിഡ്

ഉപയോഗിക്കേണ്ടി വരുന്നവർ രക്തത്തിലെ ഷുഗറിന്റെ അളവ് ഇടവിട്ട്
പരിശോധിക്കുകയും കണിശമായി
നിയന്ത്രിക്കുകയും ചെയ്യുക, സ്റ്റിറോയിഡ്എപ്പോൾ നൽകണം ഏത് അളവിൽ നൽകണം എന്നത് സംബന്ധിച്ച്അതിജാഗ്രത പുലർത്തുക എന്നീ മൂന്ന്കാര്യങ്ങൾ ബാക്ക് ഫംഗസിനെതടയുന്നതിൽ വളരെ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.

സ്റ്റിറോയിഡിന്റെ ഉപയോഗം
ബുദ്ധിപൂർവവും ജാഗ്രതയോട്
കൂടിയുള്ളതുമാകണമെന്ന് അദ്ദേഹം
പറഞ്ഞു. കൂടിയ അളവിൽ സ്റ്റിറോയിഡ് നൽകുമ്പോൾ രക്തത്തിലെ ഷുഗറിന്റെ അളവും വർധിക്കുന്നുണ്ട്. ഇത്
മ്യൂകോർമൈകോസിസിൻ (ബ്ലാക്ക്
ഫംഗസ്) സാധ്യതയും വർധിപ്പിക്കുന്നു.

രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ കോവിഡ് ഭേദമാകുന്ന ഘട്ടത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ കാണുന്നത്. കോവിഡ് രോഗികളിലെ അനിയന്ത്രിതമായ പ്രമേഹം ബ്ലാക്ക് ഫംഗസിന്കാരണമാകുന്നുണ്ടെന്ന് രൺദീപ് ഗുലേറിയ പറഞ്ഞു. കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധം ബ്ലാക്ക് ഫംഗസിന്കാരണമാകുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ രോഗവ്യാപന ഭീഷണി ഉയർത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments