HomeHealth Newsഉറക്കത്തിൽ മൂത്രമൊഴിക്കൽ പ്രശ്നമാണോ? കിടക്കുന്നതിനു മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കൂ, പരിഹാരം കാണാം

ഉറക്കത്തിൽ മൂത്രമൊഴിക്കൽ പ്രശ്നമാണോ? കിടക്കുന്നതിനു മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കൂ, പരിഹാരം കാണാം

കുട്ടികൾ ഉറക്കത്തിൽ മൂത്രം ഒഴിക്കുന്നത് സാധാരണയാണ്. എന്നാൽ ഒരു പ്രായം കഴിഞ്ഞു ഈ പ്രശ്നം തുടരുകയാണെങ്കിൽ അത് ബുദ്ധിമുട്ട് ഉണ്ടാക്കും. പ്രത്യേകിച്ചും ഹോസ്റ്റലിലും മറ്റും താമസിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ കുട്ടികൾക്കും മറ്റുള്ളവർക്കും ഇത് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൗമാരത്തിൽ എത്തിയിട്ടും ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ കാണാനാവും. പെൺകുട്ടികളിലും മറ്റും ഇത് വലിയ ഒരു പ്രശ്നമായി മാറുന്നു.

തീരെ ചെറുപ്പത്തിലേയുള്ള ഈ സ്വഭാവത്തിൽ വലിയ അപാകത ഇല്ലെങ്കിലും വളർന്ന കൗമാര ദശയുള്ള കുട്ടികളിൽ ഇത് പ്രശ്നം തന്നെയാണ്. എന്താണ് ഇതിനു കാരണം?

ഒന്നിലധികം കാരണങ്ങളാൽ ഈ പ്രശ്നം വരാം. മൂത്രത്തിന് അളവ് നിയന്ത്രിക്കുന്ന ഡൈയൂററ്റിക് ഹോർമോൺ പ്രശ്നങ്ങൾ, മൂത്ര ദ്വാരത്തിലെ വാൽവുകളുടെ തകരാറുകൾ, മദ്യപാനം, ആഴത്തിലുള്ള ഉറക്കം, ചില പ്രത്യേക തരം ഭക്ഷണങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാൽ ഈ പ്രശ്നം വരാം.

എങ്ങനെ നിയന്ത്രിക്കാം?

ഈ പ്രശ്നം നിയന്ത്രിക്കുന്നതിനായി ഉള്ള ചില പൊടിക്കൈകൾ ഇവിടെ പറയുന്നു.

വെള്ളം കുടിക്കുന്നത് വൈകുന്നേരം 7 മണിക്ക് മുൻപേ ആക്കുക. അതിനു ശേഷമുള്ള വെള്ളം കൂടി പരമാവധി ഒഴിവാക്കുകയോ തീരെ ചെറിയ അളവിൽ ആക്കുകയും ചെയ്യുക.

കിടക്കുന്നതിനു മുൻപ് നന്നായി മൂത്രമൊഴിച്ചു കിടക്കുക.

കുടലിൽ നിന്ന് വെള്ളം വലിച്ചെടുക്കുന്ന തരം ഭക്ഷണങ്ങൾ രാത്രി ശീലമാക്കുക. ഉദാഹരണത്തിന് ചപ്പാത്തി ഉണങ്ങിയ അവിൽ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമായി കണ്ടിട്ടുണ്ട്.

പ്രധാനമായി കുട്ടിക്ക് മാനസികമായും ധൈര്യം കൊടുക്കുക. ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികളിൽ അപകർഷതാബോധം വളർന്നു വരാൻ സാധ്യതയേറെയാണ്. ഇത് ഒരു സാധാരണ പ്രശ്നമാണെന്നും വളരെ എളുപ്പത്തിൽ മാറ്റാവുന്നതാണ് എന്നുള്ള ബോധം കുട്ടികൾക്ക് ഉണ്ടായാൽ ആത്മവിശ്വാസം വർദ്ധിക്കും. ഇത് രോഗത്തെ തടയുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments