HomeHealth Newsഈ ഭക്ഷണങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിക്കൂ, മറവിരോഗം നിങ്ങൾക്കരികിലുണ്ട് !

ഈ ഭക്ഷണങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിക്കൂ, മറവിരോഗം നിങ്ങൾക്കരികിലുണ്ട് !

തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ പതിയെ നശിക്കുന്ന ഡിമൻഷ്യ എന്ന രോഗങ്ങളിൽ പെട്ട രോഗമാണ് അൽഷിമേർസ് രോഗം. ഓർമ്മക്കുറവ് എന്നത് പ്രാരംഭഘട്ടത്തിലെ ലക്ഷണമാണെങ്കിലും പതിയെ തലച്ചോറിന്റെ മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളും നഷ്ടമായി തുടങ്ങും.

തലച്ചോറിലെ ഓരോ ഭാഗങ്ങളായി ചുരുങ്ങുന്ന അവസ്ഥയാണിതെന്ന് ലളിതമായി പറയാം.അതായത്, ഒരു ജീവിത കാലം കൊണ്ട് പടിപടിയായി ആർജ്ജിച്ചെടുത്ത വലുതും ചെറുതുമായ കഴിവുകൾ പടിപടിയായി നഷ്ടപ്പെട്ടുപോവുന്ന ഒരു അവസ്ഥ.അവസാനം രോഗി ഒരു കൊച്ചു കുഞ്ഞിനെ പോലെ നിസ്സഹായയാവുന്നതാണ് രോഗത്തിന്റെ സ്വാഭാവിക ഗതി.

അൽഷിമേഴ്സ് പിടിപെടുന്നതിന് പൊതുവായ കാരണങ്ങൾ പറയാനില്ലെങ്കിലും അൽഷിമേഴ്സ് വരാൻ ചില ഭക്ഷണങ്ങൾ കാരണമാകും എന്നു തെളിയിക്കുന്ന ചില പഠനങ്ങൾ അടുത്തിടെ നടന്നു. അവയിൽ ‍ചിലത് ഏതൊക്കെയെന്നു നോക്കാം.

പഞ്ചസാര ഉൾപ്പെട്ട ലഘുഭക്ഷണങ്ങൾ, അന്നജം, സംസ്കരിച്ച മാംസം എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യതയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മറവി രോഗം വരാൻ ഒരു കാരണമാണ്.എന്തുകൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് അഥവാ ഹൈപ്പർഗ്ലൈസീമിയ, ബൗദ്ധിക പ്രവർത്തനങ്ങളെ ബാധിക്കുന്നത് എന്ന് കിങ്സ് കോളജ് ലണ്ടനിലെയും ബാത് സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ അവസ്ഥയിലെത്തിയാൽ അത് നാഡീസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു. ഒരിക്കൽ ഈ പരിധി കടന്നാൽ ഡീമെൻഷ്യയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ വീക്കത്തെ പ്രതിരോധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രോട്ടീനിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്നു.
അൽഷിമേഴ്സ് രോഗികളിൽ അബ്നോർമൽ പ്രോട്ടീനുകൾ പെരുകി പ്ലേക്ക് രൂപപ്പെടുകയും ഇവ തലച്ചോറിൽ കെട്ടു പിണഞ്ഞു കിടക്കുകയും ചെയ്യും. ഇത് തലച്ചോറിന്റെ ബൗദ്ധിക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments