HomeHealth Newsസ്ത്രീകളിൽ സർവ്വസാധാരണമായ ഈ ലക്ഷണങ്ങൾക്കിടയിൽ നിന്നും നിന്നും സ്തനാർബുദത്തിന്റ ലക്ഷണങ്ങൾ ഇങ്ങനെ കണ്ടുപിടിക്കാം !

സ്ത്രീകളിൽ സർവ്വസാധാരണമായ ഈ ലക്ഷണങ്ങൾക്കിടയിൽ നിന്നും നിന്നും സ്തനാർബുദത്തിന്റ ലക്ഷണങ്ങൾ ഇങ്ങനെ കണ്ടുപിടിക്കാം !

അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി തുടങ്ങി നീരവധി ലക്ഷണങ്ങൾ സ്തനാര്‍ബുദത്തിലേക്ക് നമ്മെ എത്തിക്കും. പല സ്ത്രീകള്‍ക്കും നേരത്തെതന്നെ ഇത് കണ്ടെത്താന്‍ സാധിക്കാത്തതാണ് മരണ നിരക്ക് ഉയര്‍ത്തുന്നത്. ആരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കില്‍ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാൻസറിന്‍റെ ലക്ഷണങ്ങളാവാം. സ്തനാര്‍ബുദത്തിന്‍റെ സര്‍വസാധാരണമായ ലക്ഷണമാണ് സ്തനങ്ങളില്‍ പ്രത്യക്ഷമാകുന്ന മുഴ. എന്നാല്‍ സ്തനങ്ങളിലെ എല്ലാ മുഴകളും സ്തനാര്‍ബുദം ആകണമെന്നില്ല.

ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുകയും, ഞരമ്ബുകള്‍ തെളിഞ്ഞു കാണുകയും, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുന്നത് ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്തനത്തിന് ചൂടും പുകച്ചിലും അനുഭവപ്പെടുന്നതും വല്ലാതെ വീര്‍ക്കുന്നതും ഒരു സൂചനയാകാം. സ്തനങ്ങളില്‍ മുഴ, ആകൃതിയില്‍ മാറ്റം വരുക, സ്തനങ്ങളിലെ ചര്‍മ്മത്തിന് ചുവപ്പ് നിറം വരുക, വലുപ്പം വ്യത്യാസപ്പെടുക, മുലക്കണ്ണിനു ചുറ്റുമുള്ള ചര്‍മ്മങ്ങള്‍ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. സാധാരണ ഗതിയില്‍ പുറത്തേക്ക് തള്ളി നില്‍ക്കേണ്ട മുലക്കണ്ണുകള്‍ പരന്നിരിക്കുന്നതോ ഉള്ളിലേക്ക് വലിയുന്നതോ സ്തനാര്‍ബുദ ലക്ഷണമാണ്. ഇതിനൊപ്പം മുലക്കണ്ണുകളുടെ നിറത്തിലും രൂപത്തിലും വ്യത്യാസമുണ്ടാകാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments