HomeHealth Newsപോപ്‌ മ്യൂസിക്‌ കേൾക്കുന്ന കൗമരക്കാരിൽ ലൈംഗിക താല്‍പര്യം കൂടുമെന്ന് പുതിയ കണ്ടെത്തൽ !

പോപ്‌ മ്യൂസിക്‌ കേൾക്കുന്ന കൗമരക്കാരിൽ ലൈംഗിക താല്‍പര്യം കൂടുമെന്ന് പുതിയ കണ്ടെത്തൽ !

പോപ് മ്യൂസിക് പോലെയുള്ള അടിപൊളി സംഗീതം തുടര്‍ച്ചയായി കേട്ടാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഉണ്ടെന്നാണ് പറയപ്പെടുന്നത്‌. പോപ്‌ മ്യൂസിക്‌ കേള്‍ക്കുന്നത് കൗമാരക്കാരാണെങ്കില്‍, അവരില്‍ ലൈംഗിക താല്‍പര്യം ഉണ്ടാകുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ടെക്‌സാസ് സര്‍വ്വകലാശാലയിലെ ഹൂസ്റ്റണ്‍ ഹെല്‍ത്ത് സെന്ററില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദിവസം മുന്നോ നാലോ മണിക്കൂര്‍ തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ കേള്‍ക്കുന്ന കൗമാരക്കാരില്‍ ലൈംഗിക താല്‍പര്യം നേരത്തെ തന്നെ ഉടലെടുക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായത്. സാധാരണഗതിയില്‍ 14-15 വയസാകുമ്പോഴാണ് ലൈംഗിക താല്‍പര്യം ഉണ്ടാകുന്നത്. പഠന റിപ്പോര്‍ട്ട് അഡോളെസെന്റ് ഹെല്‍ത്ത് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

എന്നാല്‍ അടിപൊളി സംഗീതം മണിക്കൂറുകളോളം ആസ്വദിക്കുന്നവരില്‍ ഇത് 13 വയസോ, അതിന് മുമ്പോ ആകാമെന്നാണ് കിംബര്‍ലി ജോണ്‍സന്‍-ബേക്കറുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. 443 കൗമാരക്കാരില്‍ നടത്തിയ സര്‍വ്വേയില്‍ അടിപൊളി സംഗീതം ആസ്വദിക്കുന്ന ഭൂരിഭാഗം പേരും ഇക്കാര്യം ശരിവെച്ചു. ഇത്തരക്കാരില്‍ ലൈംഗികതയെക്കുറിച്ച് തെറ്റായ ധാരണകള്‍ രൂപപ്പെട്ടേക്കാമെന്നും പഠനസംഘം മുന്നറിയിപ്പ് നല്‍കി.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments