HomeHealth Newsഈ സ്ഥലങ്ങളിൽ വേദനയുണ്ടോ ? ഹൃദയാഘാതത്തിന് ഒരു മാസം മുൻപേ ശരീരം കാണിക്കും ഈ ആറു...

ഈ സ്ഥലങ്ങളിൽ വേദനയുണ്ടോ ? ഹൃദയാഘാതത്തിന് ഒരു മാസം മുൻപേ ശരീരം കാണിക്കും ഈ ആറു ലക്ഷണങ്ങൾ !

ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമാണ് ഹൃദായാഘാതമെന്ന ഹാർട്ട് ആറ്റാക്ക്.
പെട്ടെന്നെത്തി ജീവന്‍ കവരുന്ന ഒന്നാണ് ഹൃദയാഘാതം. പലപ്പോഴും അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രശ്‌നമാകുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാൻ കഴിയുമായിരുന്നു അഥവാ പ്രതിരോധിക്കാൻ സാധിക്കുമായിരുന്നു എന്നതാണ് സങ്കടകരമായ വസ്തുത.

എന്താണ് ഹാര്‍ട്ട് അറ്റാക്ക്?

ഹൃദയത്തിന് സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഹൃദയപേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയപേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്‌ട്രോളും രക്താണുക്കളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്‍ ഹൃദയപേശികള്‍ക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടര്‍ന്ന് ഹൃദയകോശങ്ങളും പേശികളും നിര്‍ജീവമായി പ്രവര്‍ത്തനരഹിതമാകുന്നു. ഇതാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍. ശരിക്കും നമ്മുടെ ശരീരം ഒരുമാസം മുന്‍പു മുന്‍പു തന്നെ അറ്റാക്ക് ലക്ഷണങ്ങള്‍ കാണിക്കും. അവ തിരിച്ചറിയുകയാണ് പ്രധാനം. പ്രധാനമായും ആറു ലക്ഷണങ്ങളാണ് ശരീരം കാണിക്കുക.

(ഇവ മാത്രം കണ്ട് ഹൃദയാഘാതമാണെന്നു തെറ്റദ്ധരിക്കേണ്ട. എന്നാൽ, ഇതിൽ ഒന്നിലധികം ലക്ഷണങ്ങൾ കണ്ടാൽ വൈദ്യ സഹായം തേടാൻ മടിക്കുകയും വേണ്ട)

വാരിയെല്ലിനു താഴെയായി വലതു വശത്തുണ്ടാകുന്ന വേദന, അല്ലെങ്കില്‍ നെഞ്ചിന് നടുഭാഗത്തിനു തൊട്ടിടതായി ഉണ്ടാകുന്ന വേദന ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണമാണ്.

 

 

ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് ഹൃദയാഘാതത്തിനുള്ള പ്രാരംഭലക്ഷണങ്ങളിലൊന്ന്. ഇതോടൊപ്പം തലചുറ്റല്‍ പോലെ തോന്നുന്നുവെങ്കിലും ചിലപ്പോൾ ഇത് അറ്റാക്കിന്റെ ലക്ഷണമാവാം.

 

 

 

മറ്റു കാരണങ്ങളില്ലാതെ വരുന്ന ക്ഷീണവും തളര്‍ച്ചയുമെല്ലാം ഹൃദയാഘാതത്തിന്റെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങള്‍ കൂടിയാകാം. എന്നാൽ, ഇതോടൊപ്പം മുന്‍പറഞ്ഞ ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ മാത്രം പരിശോധന മതിയാകും.

 

ഹൃദയമിടിപ്പു വല്ലാതെ വര്‍ദ്ധിയ്ക്കുന്നതിനോടൊപ്പം തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വല്ലാത്ത ക്ഷീണം എന്നിവയനുഭവപ്പെടുന്നുവെങ്കില്‍ ഹൃദയാഘാതമടുത്തെത്തിയെന്നതിന്റെ ലക്ഷണമാണ്. ഇത് പെട്ടെന്നുള്ള അറ്റാക്ക് ലക്ഷണമാകാം, അല്ലെങ്കില്‍ അരെത്തിമിയ എന്ന അവസ്ഥയും ആവാം. ഹൃദയതാളം കൃത്യമല്ലാത്ത അവസ്ഥയാണ് അരെത്തിമിയ എന്നറിയപ്പെടുന്നത്.

നിര്‍ത്താതെയുള്ള ചുമ, പ്രത്യേകിച്ചു വെളുത്തതോ പിങ്കോ ആയ നിറത്തിലെ കഫത്തോടെയുള്ളതാണെങ്കില്‍ ഇത് ഹാര്‍ട്ട് അറ്റാക്ക് ലക്ഷണവുമാകാം. ശരീരത്തിന്റെ ആവശ്യങ്ങളോടു പ്രതികരിയ്ക്കാന്‍ ഹൃദയത്തിനു കഴിയാതെ വരുന്നു. ഇത് രക്തം ശ്വാസകോശത്തിലേക്കുതന്നെ തിരിച്ചുപോകാന്‍ ഇട വരുത്തുന്നു. ഇതാണ് ഇത്തരം ചുമ ഉണ്ടാകുന്നതിനു കാരണം.

കാൽ പാദത്തിലും, ചിലപ്പോൾ കാൽ മുഴുവനും നീരുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ, ഇതു ഹാര്‍ട്ട് അറ്റാക്ക് ലക്ഷണവുമാകാം. ഹൃദയത്തിന് വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നതാണ് കാരണം.

 

ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ 30 മുതല്‍ 40 വയസുവരെ പ്രായമുള്ളവരിലെ ഹൃദയാഘാതം 75 ശതമാനത്തോളം തടയാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. 70,000ത്തോളം നഴ്‌സുമാരുടെ ജീവിത ശൈലി 20 വര്‍ഷത്തോളം പിന്തുടര്‍ന്നാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. അമേരിക്കയില്‍ ഹൃദ്രോഗനിരക്ക് കഴിഞ്ഞ നാല് പതിറ്റാണ്ടായി കുറഞ്ഞുവരികയാണെങ്കിലും, ഈ നിര്‍ദേശങ്ങള്‍ ഹൃദ്രോഗ സാധ്യതയെ വീണ്ടും കുറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ആന്ദ്രെ ചോമിസ്‌റ്റെക് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments