HomeHealth Newsഎന്തിന് തലയിണയുടെ അടിയിൽ വെളുത്തുള്ളി വയ്ക്കണം ? ആ രഹസ്യമിതാണ്

എന്തിന് തലയിണയുടെ അടിയിൽ വെളുത്തുള്ളി വയ്ക്കണം ? ആ രഹസ്യമിതാണ്

വെളുത്തുള്ളി വളരെ ശക്തിയേറിയ ഔഷധമാണ്. ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലി കൂടിയാണ് വെളുത്തുള്ളി. കരള്‍ രോഗങ്ങള്‍ക്കുള്ള മികച്ച മരുന്നാണിത്. അന്ധതയെ തടുക്കാനും വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധിക്കും. രക്തം ശുദ്ധികരിക്കാനും പനിയില്‍ നിന്നുള്ള മോചനത്തിനും എല്ലാം വെളുത്തുള്ളി ഒരു മികച്ച ഔഷദമാണ്. എന്നാല്‍ വെളുത്തുള്ളിക്ക് മറ്റൊരു ഗുണം കൂടിയുണ്ട്. കിടക്കുന്നതിനു മുമ്പ് വെളുത്തുള്ളി തലയിണയുടെ അടിയില്‍ സൂക്ഷിക്കുന്നതു മികച്ച ഉറക്കം ലഭിക്കാന്‍ സഹായിക്കും.

വെളുത്തുള്ളിയുടെ ഒരു അല്ലി തലയിണയ്ക്കടിയില്‍ വെച്ച് കിടന്നുറങ്ങുന്നത് പല അദ്ഭുതങ്ങളും നല്കും. പണ്ട് വൈദ്യശാസ്ത്രവും ശാസ്ത്രവും ഇത്രയേറെ പുരോഗമിക്കുന്നതിന് മുമ്പും വെളുത്തുള്ളി ഭക്ഷണത്തിന്‍റെ ഭാഗമായും മരുന്നുകള്‍ക്കും വെളുത്തുള്ളി ഉപയോഗിച്ചിരുന്നു. ജലദോഷം, ചുമ തുടങ്ങി ക്യാന്‍സറിനു പോലും ഈ വെളുത്തുള്ളി ചികിത്സ നടത്തിയിരുന്നതായി പറയപ്പെടുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളി. അതുപോലെ രക്ത സമ്മർദം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയിലെ സൾഫർ ആണിത് സാധിക്കുന്നത്.

വെളുത്തുള്ളി ത്വക്കിലെ കലകളുടെ പുനർ ജീവനത്തിനു സഹായിക്കും. ഇത് പ്രായം കൂടുന്നത് തടയുന്നു. മുഖത്തെ കലകൾ മാറ്റാനും ഇത് നല്ലതാണ്. വെളുത്തുള്ളിയിലെ ആന്റിഓക്സിഡന്റുകൾ ഇതിനു സഹായിക്കുന്നു. ചുഴലി രോഗമുള്ളവർക്ക് നല്ലൊരു മരുന്നാണ് വെളുത്തുള്ളി. ഇതിലെ പ്രകൃതിദത്തമായ മൂലകങ്ങൾ ചുഴലി ഉണ്ടാകുന്നതു തടയും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വീട്ടില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടു വരുന്നതിനും വെളുത്തുള്ളി ഉപയോഗിച്ചു വരുന്നു.അല്ലിസിന്‍ എന്ന രാസവസ്തു വെളുത്തുള്ളിയില്‍ ധാരാളമായി ഉണ്ട്. അതിന് ബാക്ടീരിയയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. വീട്ടില്‍ പലയിടങ്ങളിലായി വെളുത്തുള്ളിയും അതിന്‍റെ പൂക്കളും തൂക്കിയിടുന്ന പതിവ് ബാക്ടീരിയയെ വീട്ടില്‍ നിന്ന് തുരത്താന്‍ സഹായിക്കും.

ചില രാജ്യങ്ങളില്‍ വെളുത്തുള്ളി പോക്കറ്റില്‍ സൂക്ഷിക്കുന്നതു ഭാഗ്യം കൊണ്ടുവരുമെന്നാണു വിശ്വാസം. വീടുകളില്‍ വെളുത്തുള്ളി സൂക്ഷിക്കുന്നതു ദുഷ്ട ശക്തികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. തലയിണക്കടിയില്‍ വെളുത്തുള്ളി വയ്ക്കുന്നത് ചുറ്റുമുള്ള ദുഷ്ട ശക്തികളെ അകറ്റി നിങ്ങളുടെ ഉറക്കം വര്‍ധിപ്പിക്കുമെന്നു പറയുന്നു. പല രാജ്യങ്ങളിലും ആളുകള്‍ ഉറങ്ങും മുമ്പ് വെളുത്തുള്ളി തലയിണയുടെ അടിയില്‍ സൂക്ഷിക്കാറുണ്ടത്രേ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments