കരൾ വാടാതെ കാക്കണോ ? ബീറ്റ്റൂട്ട് കൊണ്ടുള്ള ഈ ഉഗ്രൻ വിഭവം ഒന്നു പരീക്ഷിച്ചു നോക്കൂ !

439

ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതും ദഹനപ്രക്രിയ
നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ളതുമായ അഞ്ഞൂറോളം കര്‍ത്തവ്യങ്ങളാണ് കരള്‍
നിര്‍വഹിക്കുന്നത്. മനുഷ്യശരീരത്തില്‍ ഇതുപോലെ കഷ്ടപ്പെടുന്ന മറ്റൊരവയവും ഇല്ലെന്ന് തന്നെ പറയാം. രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന കരള്‍ തളര്‍ന്നുപോയാല്‍ ശരീരത്തിന്റെ മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങളുടെയും താളംതെറ്റും. ജീവന്റെ നിലനില്‍പ്പിന് ഇത്രമേല്‍ നിര്‍ണായകമായ കരള്‍ സംരക്ഷണത്തിനായി പ്രകൃതിയില്‍ തന്നെ ഒരു മരുന്നുണ്ട് എന്നറിയാമോ? നമ്മുടെ സ്വന്തം ബീറ്റ് റൂട്ട്. കരളിന്റെ ആരോഗ്യത്തിന് ആവശ്യകമായ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. മഗ്‌നീഷ്യം, കാല്‍സ്യം, അയണ്‍, പോട്ടാസ്യം തുടങ്ങിയ മൂലകങ്ങളാല്‍ സമൃദ്ധമായ ബീറ്റ്‌റൂട്ട് കരളിലെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിക്കും.

ബീറ്റ്‌റൂട്ട് ജ്യൂസ് ആയോ ഉച്ചയൂണിനൊപ്പം കറിയായോ കഴിക്കാവുന്നതാണ്. ജ്യൂസായാണ് ഉപയോഗിക്കുന്നതെങ്കില്‍ പഞ്ചസാരയോ മറ്റ് കൃത്രിമ രാസവസ്തുക്കളോ ചേര്‍ക്കരുത്. ബീറ്റ്‌റൂട്ടിനൊപ്പം കാരറ്റും രുചിക്കായി അല്പം നാരങ്ങാ നീരും ചേര്‍ക്കാവുന്നതാണ്. ബീറ്റ്‌റൂട്ടില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന ബീറ്റെയിന്‍ കരള്‍ കോശങ്ങള്‍ സംരക്ഷിക്കുകയും കരളിലെ സ്രവങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യും. മദ്യപാനം മൂലമുണ്ടാകുന്ന കരളിലെ കേടുപാടുകള്‍ ഒരു പരിധി വരെ തടയാനും ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റെയിന് സാധിക്കും.