HomeHealth Newsകുട്ടികളില്ലാത്തവർക്ക് പ്രതീക്ഷയേകി വന്ധ്യതാ ചികിത്സ രംഗത്ത് പുതിയ കണ്ടെത്തലുമായി അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റി

കുട്ടികളില്ലാത്തവർക്ക് പ്രതീക്ഷയേകി വന്ധ്യതാ ചികിത്സ രംഗത്ത് പുതിയ കണ്ടെത്തലുമായി അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റി

മെല്‍ബണ്‍: കുട്ടികളുണ്ടാകണമെന്നാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷയേകി വന്ധ്യതാ ചികിത്സ രംഗത്ത് പുതിയ കണ്ടെത്തല്‍. അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ ഗവേഷണ ഫലമാണ് ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. അണ്ഡോത്പാദനത്തില്‍ ഹീമോഗ്ലോബിന് അടിസ്ഥാനപരമായ പങ്കുണ്ടെന്ന റോബിന്‍സണ്‍ ഗവേഷണ കേന്ദ്രത്തിലെ ഡോ. ഹന്ന ബ്രൗണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തലാണ് ഈ രംഗത്ത് പുതിയ വഴിത്തിരിവായിരിക്കുന്നത്.
നല്ല അണ്ഡത്തില്‍ ഹീമോഗ്ലോബിന്‍ സാന്നിധ്യമുണ്ടാകുമെന്നും ചീത്ത അണ്ഡത്തില്‍ ഹീമോഗ്ലോബിന്‍ ഉണ്ടാകില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.അണ്ഡത്തിനുള്ളിലെ ഹീമോഗ്ലോബിന്‍ അവയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും അവയിലെ ഊര്‍ജ ഉപയോഗത്തെ നിയന്ത്രിക്കുകയും ചെയ്യും.
ചീത്ത അണ്ഡത്തില്‍ ഹീമോഗ്ലോബിന്‍ ചേര്‍ത്ത ശേഷം ഐവിഎഫ് വഴി അണ്ഡോത്പാദനം നടത്തിയപ്പോള്‍ ആരോഗ്യമുള്ള ഭ്രൂണത്തെ ലഭിച്ചതായും ഗവേഷണ സംഘം വെളിപ്പെടുത്തുന്നു. അണ്ഡത്തിന്റെ ഗുണനിലവാവും മെച്ചപ്പെടുത്തി.
ശാസ്ത്രീയ പരിശോധനകള്‍ക്ക് സ്ത്രീകള്‍ അണ്ഡം ദാനം ചെയ്യുന്നത് നിയമപരമായി അനുവദിച്ചിട്ടുള്ള  ബെല്‍ജിയം പരീക്ഷണവുമായി മുന്നോട്ടുപോകുകയാണ്. പശു, പന്നി തുടങ്ങിയ വലിയ മൃഗങ്ങളില്‍ പരീക്ഷിക്കാനാണ് അഡ്‌ലെയ്ഡ് സംഘത്തിന്റെ അടുത്ത ശ്രമമെന്നും ഡോ. ബ്രൗണ്‍ വ്യക്തമാക്കി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments