HomeHealth Newsനിങ്ങളുടെ മാസ്ക് കൊറോണ വൈറസിനെ എത്രമാത്രം തടയുമെന്നറിയാൻ ഇതാ ഒരു വഴി ! യു.എസ്സിലെ ഡ്യൂക്ക്...

നിങ്ങളുടെ മാസ്ക് കൊറോണ വൈറസിനെ എത്രമാത്രം തടയുമെന്നറിയാൻ ഇതാ ഒരു വഴി ! യു.എസ്സിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ആ മാർഗം ഇങ്ങനെ:

കൊറോണ വൈറസ് വന്നതോടെ മാസ്ക് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ, പലരും ഉപയോഗിക്കുന്ന മാസ്‌ക് എത്രത്തോളം ഈ വൈറസിനെ പ്രതിരോധിക്കും എന്ന കാര്യത്തിൽ ആർക്കും ബലിയ പിടിയൊന്നുമുണ്ടാവാറില്ല. എന്നാൽ ഇത് കണ്ടുപിടിക്കാനുള്ള ഒരു മാർഗവുമായി എത്തിയിരിക്കുകയാണ് അമേരിക്കയിൽ ഡ്യൂക്ക് സർവകലാശാലയിലെ ഒരുകൂട്ടം ഗവേഷകർ. പരീക്ഷണത്തില്‍ പങ്കെടുത്ത വ്യക്തികളെ മാസ്‌ക് അണിയിച്ച ശേഷം ഒരു ഇരുട്ടുമുറിയില്‍ നിര്‍ത്തും. എന്നിട്ട് ഒരു ലേസര്‍ ബീമിനുനേരേ തിരിഞ്ഞു നിന്ന് “സ്റ്റേ ഹെല്‍ത്തി, പീപ്പിള്‍ ” എന്ന് അഞ്ച് തവണ പറയണം. ഇവര്‍ മാസ്‌ക് വച്ച്‌ സംസാരിക്കുമ്ബോള്‍ വായില്‍ നിന്നു തെറിക്കുന്ന കണികകളില്‍ ലേസര്‍ ബീം തട്ടി തെറിക്കും. ഒരു മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ ഈ കണികകളെ റെക്കോര്‍ഡ് ചെയ്യാനും ലളിതമായ കംപ്യൂട്ടര്‍ അല്‍ഗോരിതം ഉപയോഗിച്ച്‌ അവയെ എണ്ണാനും സാധിക്കും. ലേസര്‍ ബീം പോലെ എളുപ്പം ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച്‌, വിദഗ്ധരല്ലാത്തവര്‍ക്കും ഈ പരീക്ഷണം നടത്താമെന്ന് ഗവേഷകര്‍ പറയുന്നു.

ചെറുകിട മാസ്‌ക് ഉത്പാദകര്‍ക്ക് തങ്ങളുടെ മാസ്‌ക് രൂപകല്‍പനകള്‍ പരിശോധിക്കാനും കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്താനും ഈ പരിശോധനയിലൂടെ സാധിക്കുമെന്നു ഗവേഷകർ പറയുന്നു. എന്‍95 മാസ്‌കുകള്‍ കണികകളെ തടയാന്‍ ഏറ്റവും മികച്ചതാണെന്ന് ഈ പഠനത്തില്‍ കണ്ടെത്തി. സര്‍ജിക്കല്‍ മാസ്‌കും കോട്ടണ്‍ മാസ്‌കുകളും ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ തെളിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments