HomeHealth Newsമൈഗ്രേൻ ഉണ്ടോ ? കടുക് ഇങ്ങനെ കഴിച്ചു നോക്കൂ : അറിയാം ഇത്തിരിക്കുഞ്ഞൻ കടുകിന്റെ ഗുണങ്ങൾ...

മൈഗ്രേൻ ഉണ്ടോ ? കടുക് ഇങ്ങനെ കഴിച്ചു നോക്കൂ : അറിയാം ഇത്തിരിക്കുഞ്ഞൻ കടുകിന്റെ ഗുണങ്ങൾ !

കറികളിലെല്ലാം നമ്മള്‍ കടുക് വറുത്തിടുമെങ്കിലും കടുകിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച്‌ നമുക്ക് വലിയ ധാരണമയില്ല. ജീവകം എയുടെ നല്ല കലവറയാണ് കടുക്. കരോട്ടിനുകള്‍, ലൂട്ടെയ്ന്‍, എന്നിവ ധാരാളമായി കടുകിലടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഒരുമിച്ച്‌ ലഭിക്കുന്നത് ആന്റി ഓക്സിഡന്റുകളെ ലഭ്യമാക്കുകയും പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ തടയുകയും ചെയ്യും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് കടുക്. ഇരുമ്ബ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് ഏറെ നല്ലതാണ്.

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കടുക് സഹായിക്കും. നടുവേദന അകറ്റാന്‍ ഏറ്റവും നല്ലതാണ് കടുക്. ദിവസവും ഒരു നേരം കടുക്കെണ്ണ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് ഗുണം ചെയ്യും.ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ദിവസവും അല്‍പം കടുക് കഴിച്ചാൽ ആഴ്ച്ചകള്‍ കൊണ്ട് തന്നെ തടി കുറയ്ക്കാനാകും. സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഒന്നാണ് കടുക്. ഇത് ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ മഗ്നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്.

കാണാന്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതില്‍ കടുകിനു പ്രത്യേക കഴിവുണ്ട്. പ്രത്യേകിച്ച്‌ അമിതവണ്ണം കുറയ്ക്കാനും കടുക് ഉപകരിക്കും. വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരാകും നമ്മള്‍. എന്നാല്‍ അതിലൊന്നും ഫലം കാണാത്തവര്‍ക്ക് സഹായിയാണ് കടുക്.

ഈ ലേഖനം ആധികാരികമായ ഒരു മാർഗ്ഗനിർദേശമല്ല. ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments