HomeHealth Newsഇനി പഞ്ചസാര ഉപയോഗിച്ച് ട്യൂമർ കണ്ടെത്താം !

ഇനി പഞ്ചസാര ഉപയോഗിച്ച് ട്യൂമർ കണ്ടെത്താം !

കാൻസർ പലപ്പോളും കണ്ടു പിടിക്കപ്പെടാറില്ല. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാകും അതു കണ്ടെത്താനാകുക. ക്യാന്‍സര്‍ രോഗികളിലെ ട്യൂമര്‍ കണ്ടെത്താന്‍ ഇതുവരെ ഉപയോഗിച്ചിരുന്നത് സ്‌കാനിങും എക്‌സ്‌റേയുമൊക്കെയാണ്. ചിലപ്പോഴെങ്കിലും ഈ പരിശോധനകള്‍ കൃത്യമായ ഫലം നല്‍കിയിരുന്നില്ല. എന്നാല്‍, ഇപ്പോഴിതാ സ്വീഡനിലെ ഒരു കൂട്ടം ഗവേഷകര്‍, പഞ്ചസാര ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലൂടെ ട്യൂമര്‍ കൃത്യതയോടെ കണ്ടെത്തിയിരിക്കുന്നു. മെറ്റല്‍ ഉപയോഗിച്ച് നടത്തിയിരുന്ന ഇമേജിംഗ് പരിശോധനകളിലാണ് അതിനുപകരം പഞ്ചസാര ഉപയോഗിച്ചത്. പഞ്ചസാര കുത്തിവെച്ച ശേഷം നടത്തിയ പരിശോധനയില്‍ കൂടുതല്‍ കൃത്യതയാര്‍ന്ന ഫലമാണ് ലഭിച്ചത്. ചുറ്റുമുള്ള കോശങ്ങളെ അപേക്ഷിച്ച്, ക്യാന്‍സര്‍ ബാധിച്ച ട്യൂമര്‍ കോശങ്ങള്‍ പഞ്ചസാര അതിവേഗം വലിച്ചെടുക്കുന്നതായി പഠനത്തില്‍ വ്യക്തമായി. അതേസമയം ഈ പരീക്ഷണം, പ്രമേഹ രോഗികളായ ക്യാന്‍സര്‍ ബാധിതരില്‍ ഫലപ്രദമാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. പഠനറിപ്പോര്‍ട്ട് ടോമോഗ്രാഫി എന്ന ജേര്‍ണലില്‍ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാൻസർ ചികിത്സയിൽ വഴിത്തിരിവാകുന്ന കണ്ടുപിടിത്തമാണിത്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments