HomeHealth Newsനിശബ്ദ കൊലയാളികളാണ് ഈ മൂന്നു രോഗങ്ങളും; തിരിച്ചറിയൂ ഈ ലക്ഷണങ്ങളിലൂടെ !

നിശബ്ദ കൊലയാളികളാണ് ഈ മൂന്നു രോഗങ്ങളും; തിരിച്ചറിയൂ ഈ ലക്ഷണങ്ങളിലൂടെ !

സൈലന്‍റ് കില്ലേഴ്സ് അഎന്നറിയപ്പെടുന്ന രോഗങ്ങൾ ഉണ്ടെന്നു മിന്നലിൽ പലരും കേട്ടിരിക്കാം. ലക്ഷണങ്ങളിലൂടെ സമയത്ത് തിരിച്ചറിയാൻ കഴിയാതെ പോവുകയും പിന്നീട് ചികിത്സയും രോഗമുക്തിയും ഏറെക്കുറെ അസാധ്യമായി വരികയും ചെയ്യുന്നഅവസ്ഥകളാണ് ഈ രോഗങ്ങൾ സമ്മാനിക്കുക. ഓരോ വര്‍ഷവും നിരവധി ജീവനുകളാണ് ഇത്തരത്തിലുള്ള മെഡിക്കല്‍ കണ്ടീഷനുകളുടെ ഭാഗമായി മരണത്തിന് കീഴടങ്ങുന്നത്. അത്തരത്തില്‍ അറിഞ്ഞിരിക്കേണ്ട മൂന്ന് മെഡിക്കല്‍ കണ്ടീഷനുകള്‍, അഥവാ രോഗങ്ങളെ പറ്റിയാണിനി പങ്കുവയ്ക്കുന്നത്. ഇവ സമയബന്ധിതമായി തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങളെ കുറിച്ചും മനസിലാക്കാം.

രക്തസമ്മര്‍ദ്ദമാണ് ആദ്യമായി വരുന്നത്. ബിപിയുള്ളവരില്‍ അധികം ലക്ഷണങ്ങളോ മറ്റ് പ്രയാസങ്ങളോ കാണണമെന്നില്ല. അതിനാല്‍ ബിപി അറിയാതെ പോകാം. എന്നാല്‍ ചിലരില്‍ ഇത് പിന്നീട് ഹൃദയാഘാതം പോലുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമാകും. ഹൃദയാഘാതത്തിന്‍റെ സാധ്യതയുള്ളതിനാലാണ് പ്രധാനമായും ബിപിയെ സൈലന്‍റ് കില്ലര്‍ എന്ന് വിളിക്കുന്നത് തന്നെ. ബിപി അധികമാകുമ്പോള്‍ തീര്‍ച്ചയായും ചില ലക്ഷണങ്ങള്‍ പ്രകടമാകും. കാഴ്ച മങ്ങല്‍, മൂക്കില്‍ നിന്ന് രക്തം വരിക, ശ്വാസതടസം, നെഞ്ചുവേദന, തലകറക്കം, തലവേദന എന്നിവയെല്ലാം ഇങ്ങനെ കാണാവുന്ന ലക്ഷണങ്ങളാണ്. ഇവ കാണുന്നപക്ഷം ഉടൻ തന്നെ ബിപി പരിശോധിക്കണം. ബിപിയുണ്ടെന്ന് കണ്ടാല്‍ അത് നിയന്ത്രിച്ച് മുന്നോട്ട് പോകാനുള്ള മാര്‍ഗങ്ങളും സ്വീകരിക്കണം.

പാൻക്രിയാസിനെ ബാധിക്കുന്ന ക്യാന്സറാണ് മറ്റൊരു വില്ലൻ. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും കാണിക്കില്ലെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. പലപ്പോഴും വളരെ വൈകി മാത്രം ഇത് കണ്ടെത്തുന്നത് ചികിത്സയെയും രോഗിയുടെ ജീവനെയുമെല്ലാം ബാധിക്കാറുണ്ട്. മഞ്ഞപ്പിത്തം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, മൂത്രത്തിന് കടുംനിറം, മലത്തിന് വിളറിയ നിറം എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം പാൻക്രിയാസ് ക്യാൻസറില്‍ കണ്ടേക്കാം. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.

ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രമേഹം അഥവാ ഷുഗര്‍ ആണ് അടുത്ത സൈലന്‍റ് കില്ലര്‍. പ്രമേഹവും ഹാര്‍ട്ട് അറ്റാക്ക് പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിലേക്ക് വ്യക്തികളെ നയിക്കാം. അതിനാലാണ് പ്രമേഹം അത്രമാത്രം പ്രധാനമാണെന്ന് പറയുന്നത്. പക്ഷേ പ്രമേഹത്തിലും ആദ്യഘട്ടത്തിലൊന്നും ലക്ഷണങ്ങള്‍ കാണണമെന്നില്ല. എന്നുവച്ചാല്‍ വര്‍ഷങ്ങളോളം ലക്ഷണങ്ങള്‍ കാണാതിരിക്കാം. സ്വകാര്യഭാഗങ്ങളില്‍ (സ്ത്രീകളിലും പുരുഷന്മാരിലും) ചൊറിച്ചില്‍, കാഴ്ച മങ്ങല്‍, അതുപോലെ വണ്ണം കുറയുകയും ചെയ്യുന്നുണ്ടോ എന്ന് നോക്കണം. ഇതു പ്രമേഹ ലക്ഷണമായി വരാവുന്ന പ്രശ്നം ആണ്. എപ്പോഴും ദാഹം, ഇടവിട്ട് മൂത്രശങ്ക (പ്രത്യേകിച്ച് രാത്രിയില്‍), എപ്പോഴും നല്ല ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments