കോവിഡ് കേസുകളിൽ വൻ വർധന: നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ: പൂർണ്ണ വിവരങ്ങൾ:

11

Lകൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. തുടര്‍ന്ന് ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏപ്രില്‍ 9 മുതല്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിൽ വരികയും ചെയ്യും.

രാജ്യത്തെ മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവ അടച്ചിടും. പൊതു പാര്‍ക്കുകളിലേക്കും കോര്‍ണിഷിലേക്കും പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സമാനമായി ബാര്‍ബര്‍ ഷോപ്പുകളും സിനിമാ തിയറ്ററുകളും അടച്ചിടും.പൊതു- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്‍നില 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.