ഇതാരാണെന്ന് ഊഹിച്ചു പറയാമോ ? ചിത്രം പങ്കുവച്ച് ശോഭന; നിമിഷങ്ങൾക്കകം സംഭവിച്ചത്…….!

24

മലയാളികളുടെ മനസ്സിൽ ശോഭന എന്ന നടിയ്ക്കുള്ള സ്ഥാനത്തെക്കുറിച്ച് ആർക്കും ആശങ്കയില്ല. ഇപ്പോഴും സോഷ്യൽ മീഡിയ വഴി ആരാധകരുടെ ഇടയില്‍ താരം സജീവമാണ്. തന്റെ ജീവിതത്തിലെ മനോഹര മുഹൂര്‍ത്തങ്ങള്‍ ഓരോന്നും ശോഭന ആരാധകര്‍ക്കായി പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ, ശോഭന പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്.

പൊന്നിയിന്‍ സെല്‍വന്‍ 2-ന്റെ ട്രെയിലര്‍ ലോഞ്ചിനിടയില്‍ നിന്ന് പകര്‍ത്തിയ ഒരു ചിത്രമാണ് ശോഭന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ലോകസുന്ദരി ഐശ്വര്യ റായിയുടെയും ശോഭനയുടെയും നടുക്ക് ഒരു താരം കൂടി നില്‍പ്പുണ്ട്. എന്നാല്‍ ആരാണെന്ന് ശോഭന വെളിപ്പെടുത്തിയിട്ടില്ല. ‘ഏറെ കാത്തിരുന്ന ചിത്രത്തില്‍ ആരാണ് ഉള്ളതെന്ന് ഊഹിക്കൂ.. ഇത്രയും ഗംഭീരമായ ഒരു ഓഡിയോ റിലീസ് ചടങ്ങ്! മണിരത്നത്തിനും മുഴുവന്‍ ടീമിനും PS2-നും എല്ലാവിധ ആശംസകളും നേരുന്നു’- എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ശോഭന കുറിച്ചിരിക്കുന്നു. ഇതിനോടകം നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ശോഭനയ്‌ക്കും ഐശ്വര്യ റായിക്കുമൊപ്പം ഉള്ളത് വിദ്യാബാലന്‍ ആണെന്നാണ് ഭൂരിപക്ഷം പേരും കമന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് നടിമാരുടെയും പിറകിലായി നടന്‍ വിക്രമും ക്യാമറയ്‌ക്ക് പോസ് ചെയ്യുന്നത് കാണാം.