HomeFaithരണ്ട് ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ DNA പരിശോധനാ ഫലവും ഒരുപോലെ ! ശാസ്ത്രീയ സ്ഥിരീകരണം ! വീഡിയോ...

രണ്ട് ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ DNA പരിശോധനാ ഫലവും ഒരുപോലെ ! ശാസ്ത്രീയ സ്ഥിരീകരണം ! വീഡിയോ കാണാം

വ്യത്യസ്തങ്ങളായ രണ്ടു ദിവ്യകാരുണ്യ അത്ഭുതങ്ങൾക്കു ശാസ്ത്രം സ്ഥിരീകരണം നൽകിയിരിക്കുന്നു. അർജന്റീനയിലെ ഇറ്റലിയിലും നമ്മ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ കണ്ടെത്തിയ രക്തവും മാംസവും ഒരേ ആളുടേത് തന്നെയെന്നാണ് ഇപ്പോൾ ശാസ്ത്രം സ്ഥിരീകരിച്ചിരിക്കുന്നത്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ വാണിജ്യകേന്ദ്രത്തിലുള്ള കത്തോലിക്കാ ദേവാലയത്തിലും ഇറ്റലിയിലെ ലാൻസിയാണോ ദേവാലയത്തിലും നടന്ന ദിവ്യകാരുണ്യ അത്ഭുതങ്ങൾക്കാണ് ലോകം അംഗീകാരം നൽകിയിരിക്കുന്നത്.

lansiyano
1300 വർഷങ്ങൾക്കു മുൻപ് ഇറ്റലിയിലെ ലാൻസിയാണോ ദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം

അർജന്റീനയിൽ നടന്ന ആദ്യത്തെ അത്ഭുതത്തിന്റെ പരിശോധനാഫലങ്ങൾ ഇറ്റലിയിൽ 1300 വർഷങ്ങൾ മുൻപ് നടന്ന മറ്റൊരു ദിവ്യ കാരുണ്യ അത്ഭുതവുമായി താരതമ്യം ചെയ്തു നോക്കി. അന്ന് നടന്ന അത്ഭുതത്തിന്റെ തിരുശേഷിപ്പ് ഇപ്പോഴും ലാൻസിയാണോ ചർച്ചിൽ സൂക്ഷിച്ചിട്ടുണ്ട്. അന്ന് നടന്ന ആ അത്ഭുതത്തിൽ ഉണ്ടായിരുന്ന രക്തവും എ ബി പോസിറ്റീവ് തന്നെയായിരുന്നു ! ഇത് വ്യക്തമാക്കുന്നത് ഈ രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ടിരുന്നത് ഒരേ മനുഷ്യന്റെ രക്തവും മാംസവുമാണ് എന്നാണ്. മാത്രമല്ല, ഇതിൽ രണ്ടു സാമ്പിളിലും ഒരേ തരത്തിലുള്ള DNA ആയിരുന്നു ഉണ്ടായിരുന്നത്.

https://youtu.be/APz1v8oz1ms?list=PLLwFp8HFofjxoZAq7cxBL3jDBP_fIo-as

അർജന്റീനയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം ഇങ്ങനെ :

അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ വാണിജ്യകേന്ദ്രത്തിലുള്ള കത്തോലിക്കാ ദേവാലയം. ഞായറാഴ്ച ദിവ്യബലി അർപ്പണം നടക്കുകയാണ്. സമയം രാത്രി 7.00. ഫാ. അലക്സാൺഡ്രോ പെസെറ്റാണ് കാർമികൻ. ദിവ്യകാരുണ്യം കൊടുത്തശേഷം അൾത്താരയിലേക്കു മടങ്ങാനൊരുങ്ങുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് പിൻനിരയിൽനിന്നൊരു സ്ത്രീ ഓടിക്കിതച്ചെത്തിയത്. ദേവാലയത്തിനു പിന്നിലുള്ള തിരിക്കാലുകളിലൊന്നിൽ ആരോ വലിച്ചെറിഞ്ഞുകളഞ്ഞ ഒരു തിരുവോസ്തി കിടക്കുന്നുണ്ടത്രേ. ദിവ്യകാരുണ്യം സ്വീകരിച്ചയുടൻ ആരെങ്കിലും തുപ്പിക്കളഞ്ഞതാവാം. വിവരം അറിഞ്ഞയുടൻ ഫാ. അലക്സാൺഡ്രോ ദേവാലയത്തിന്റെ പിൻനിരയിലെത്തി. സംഗതി വാസ്തവം. ഇത്തരത്തിൽ കണ്ടെത്തുന്ന തിരുവോസ്തി വൈദികർ ഭക്ഷിക്കാറില്ല. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന ഒരു പതിവുണ്ട്. ആ തിരുവോസ്തി വെള്ളത്തിൽ ഇട്ട് ലയിപ്പിക്കുക. ഇത്തരത്തിൽ തിരുവോസ്തി അലിഞ്ഞുചേർന്ന വെള്ളം മറ്റാരും ചവിട്ടികടന്നുപോകാത്ത ഒരിടത്ത് ഒഴുക്കിക്കളയുക. ഓവ് ചാലുകളിലേക്കു തുറക്കാതെ നേരെ ഭൂമിയിലേക്ക് പതിക്കത്തക്കവണ്ണം വെള്ളം ഒഴുകാനാകാവുംവിധം ഒരു സിങ്ക് ഓരോ ദേവാലയത്തിന്റെയും അൾത്താരയ്ക്ക് സമീപം ഇങ്ങനെ ക്രമീകരിച്ചിട്ടുണ്ടാകും. അതിനുവേണ്ടി അദ്ദേഹം ഈ തിരുവോസ്തി വെള്ളത്തിലിട്ട് സുരക്ഷിതസ്ഥാനത്തു സൂക്ഷിച്ചുവെച്ചു. ഓഗസ്റ്റ് 26, തിങ്കളാഴ്ച. തിരുവോസ്തി വെള്ളത്തിലിട്ടു വെച്ചിട്ടിപ്പോൾ നാളുകൾ കഴിഞ്ഞിരിക്കുന്നു. ലയിച്ചു തീർന്നോയെന്നറിയാൻ ഫാ. അലക്സാൺഡ്രോ സൂക്ഷിച്ചുനോക്കി. അസാധാരണം! ആ ഗോതമ്പപ്പം ഒരു ചെറുകഷണം മാംസംപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു.

 

 

 

ബ്യൂണസ് അയേഴ്സിലെ ആർച്ച്ബിഷപ്പായ ജോർജ് ബെർഗോളിയോയെ (നമ്മുടെ പുതിയ പാപ്പ ഫ്രാൻസിസ്) വിവരമറിയിച്ചു വൈദികൻ. മനുഷ്യമാംസത്തിന്റെ രൂപം കൈവരിച്ച തിരുവോസ്തിയുടെ ചിത്രങ്ങളെടുക്കാൻ ആർച്ച്ബിഷപ് ബെർഗോളിയോ നിർദേശിച്ചു. സെപ്റ്റംബർ ആറിന് വിദഗ്ധ ഫോട്ടോഗ്രാഫർ ഈ തിരുവോസ്തിയുടെ ചിത്രങ്ങൾ പകർത്തി. രൂപമാറ്റം വന്ന തിരുവോസ്തി സുരക്ഷിതമായൊരിടത്തു രഹസ്യമായി സൂക്ഷിക്കാനും നിർദേശിച്ചു അദ്ദേഹം. വളരെ ചുരുക്കം വൈദികരൊഴികെ മറ്റാരെയും ഈ സംഭവങ്ങൾ അറിയിച്ചില്ല. മൂന്നു വർഷം കഴിഞ്ഞിട്ടും തിരുവോസ്തി കേടാവുന്നില്ലെന്നു മനസ്സിലാക്കിയശേഷമാണ് ഇത് ശാസ്ത്രീയ പരീക്ഷണങ്ങൾക്കു വിധേയമാക്കാൻ ആർച്ച് ബിഷപ് തീരുമാനിച്ചത്.

blood
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ വാണിജ്യകേന്ദ്രത്തിലുള്ള കത്തോലിക്കാ ദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം

1999 ഒക്ടോബർ അഞ്ച്. ആർച്ച്ബിഷപ് ചുമതലപ്പെടുത്തിയ മുതിർന്ന വൈദികരുടെ സാന്നിധ്യത്തിൽ ഡോ. റിക്കാർഡോ കാസ്റ്റനോൺ ഈ അത്ഭുത തിരുവോസ്തിയുടെ അൽപ്പഭാഗം മുറിച്ചെടുത്തു. ന്യൂയോർക്കിലെ ഏറ്റവും ആധുനികമായ ലബോറട്ടറിയിൽ ഇതു പരിശോധിപ്പിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. തിരുവോസ്തിയുടെ ഭാഗമാണ് ഇതെന്ന കാര്യം ലബോറട്ടറിയിലെ ശാസ്ത്രജ്ഞരെ തൽക്കാലം അറിയിക്കേണ്ടെന്നും നിശ്ചയിച്ചിരുന്നു. ഡോ. ഫ്രെഡെറിക് സുഗിബെ ആയിരുന്നു പഠനസംഘത്തിലൊരാൾ. സുദീർഘമായ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം അദ്ദേഹം വിധിയെഴുതി:

 

 
‘ശരിക്കും മനുഷ്യമാംസവും രക്തവുമാണ് ഞങ്ങൾ പരിശോധിച്ച വസ്തു. മനുഷ്യന്റെ ഡിഎൻഎ യാണ് ഇതിലുണ്ടായിരുന്നത്. മനുഷ്യഹൃദയത്തിലെ ഇടതു വെൻട്രിക്കിളിൽ വാൽവിനടുത്തുള്ള കോശങ്ങളിലൊന്നാണിത്. ഹൃദയസ്പന്ദനത്തെ നിയന്ത്രിക്കുന്നതാണ് ഈ പേശി. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തം പമ്പുചെയ്യുന്നത് ഇടതു വെൻട്രിക്കിളിൽ നിന്നാണ്. എ ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പാണിത്. ഹൃദയപേശിയിൽ ഒട്ടനവധി വെളുത്ത രക്താണുക്കളുണ്ടാവും. ഈ സാംപിൾ എടുക്കുന്ന സമയവും ഈ ഹൃദയത്തിനു ജീവനുണ്ടായിരുന്നു എന്നാണ് വെളുത്ത രക്താണുക്കളുടെ സജീവസാന്നിധ്യം തെളിയിക്കുന്നത്. ഒരുപാടു വേദനയും സമ്മർദവും അനുഭവിക്കുന്ന ഒരാളുടെ ഹൃദയപേശിയാണിത്.

 

 
ഓസ്ട്രേലിയൻ പത്രപ്രവർത്തകനായ മൈക്ക് വില്ലെസിയും അഭിഭാഷകനായ റോൺ ടെസോറീറോയും പരീക്ഷണ വേളകളിൽ സന്നിഹിതരായിരുന്നു. മനുഷ്യശരീരത്തിൽനിന്നെടുക്കുന്ന ഒരു കോശത്തിൽ വെളുത്ത രക്താണുക്കൾ എത്രകാലം സജീവമായിരിക്കുമെന്നു ഡോ. സുഗീബെയോടു മൈക്ക് വില്ലെസി തിരക്കി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവ നശിച്ചുപോകുമെന്നായിരുന്നു ഡോ. സുഗിബെയുടെ മറുപടി. ഈ സാമ്പിൾ സാധാരണജലത്തിൽ ഒരു മാസവും ഡിസ്റ്റിൽഡ് ജലത്തിൽ മൂന്നുവർഷവും സൂക്ഷിച്ചിരുന്നതാണെന്ന് അപ്പോൾ മാത്രമാണ് മൈക്ക് വെളിപ്പെടുത്തിയത്. മാത്രമല്ല, കൂദാശചെയ്യപ്പെട്ട ഒരു തിരുവോസ്തിയുടെ ഭാഗമാണിതെന്നും മൈക്ക് വെളിപ്പെടുത്തി. ശാസ്ത്രീയമായി അത്അസാധ്യമാണെന്നായിരുന്നു ഡോക്ടറുടെ മറുപടി: ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അത്ഭുതമാണിത്.

തെരുവുനായ്ക്കളുടെ കടിയേറ്റ് മാരക പരിക്കേറ്റ വൃദ്ധ മരിച്ചു; മകൻ രക്ഷപെട്ടത് കടലിൽ ചാടി

താഴെ കിടക്കുന്നത് എന്റെ ഹൃദയം; ഹൃദയം തൊടുന്ന ഫേസ്ബുക്ക് കുറിപ്പുമായി ഉദ്യോഗസ്ഥയായ ഈ അമ്മ !

യേശുക്രിസ്തു മരിച്ച കുഞ്ഞിന് ജീവൻ നൽകിയതിന് ദൃക്സാക്ഷി ! ചരിത്ര പുസ്തകം കണ്ടെടുത്തു !

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments