HomeFaith20 മിനിറ്റ് മരിച്ചശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന യുവാവിന്റെ അത്ഭുത സാക്ഷ്യം; വീഡിയോ കാണാം

20 മിനിറ്റ് മരിച്ചശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന യുവാവിന്റെ അത്ഭുത സാക്ഷ്യം; വീഡിയോ കാണാം

ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ജീവൻരക്ഷാ ഉപകാരണങ്ങൾ മാറ്റി. മരിച്ചു എന്ന് ബന്ധുക്കളെയും മാതാപിതാക്കളെയും അറിയിച്ചു. ഇത്തരം ഒരവസ്ഥയിൽ നിന്നും ഒരാൾ മടങ്ങി വരുന്നെങ്കിൽ അതിനെ എന്ത് പേരിട്ടാണ്‌ വിളിക്കുക ? ഇവർ അതിനെ ദൈവത്തിന്റെ അത്ഭുത പ്രവർത്തി എന്ന് മാത്രമാണ് വിളിക്കാൻ ഇഷ്ടപ്പെടുന്നത്.

സാക്ക് ക്ലമന്റ് എന്ന യുവാവാണ് ഈ അത്ഭുത പ്രതിഭാസത്തിലൂടെ കടന്നുപോയത്. ഇദ്ദേഹം ഒരു ഫുട്ബോൾ കളിക്കാരനാണ്. ഒരു ദിവസം പ്രാക്ടീസിനായി പോകുന്നവഴിയാണ് സാക്ക് കുഴഞ്ഞു വീഴുന്നത്. പെട്ടെന്നുതന്നെ ആളുകൾ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ആവുന്നത്ര പരിശ്രമിച്ചെങ്കിലും ഹൃദയം നിലച്ചുപോയതിനാൽ ഒരു മടങ്ങിവരവ് അസാധ്യമായിരുന്നു. സാക്ക് മരിച്ചു എന്നുതന്നെ ഡോക്ടർമാർ അറിയിച്ചു. എന്നാൽ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരുപതു മിനിട്ടുകൾക്ക് ശേഷം സാക്ക് ജീവിതത്തിലേക്ക് തിരികെവന്നു. ബോധം വീണപ്പോൾ സാക്ക് ആദ്യം പറഞ്ഞത് ഇതായിരുന്നു ” ഞാൻ ഈശോയെ കണ്ടു”

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

”വലിയ ഒരു പ്രകാശമാണ് ഞാൻ ആദ്യമായി കണ്ടത്. അവിടേക്കു നോക്കാൻ തന്നെ ബുദ്ധിമുട്ടി. പക്ഷെ ഒടുവിൽ ഞാൻ കണ്ടു. നിരനിരയായി വെളുത്ത വസ്ത്രം ധരിച്ച മാലാഖമാർ. അവർ ഇരുവശത്തുമായി നിൽക്കുന്നു. അവരുടെ നടുവിൽ ഈശോയും. പതിയെ എന്റെ അടുത്തെത്തിയ ഈശോ എന്റെ തോളിൽ സ്പർശിച്ചു. ‘Everything will be alright my son’എന്നു പറഞ്ഞശേഷം അതെല്ലാം മറഞ്ഞു”

വീഡിയോ കാണാം.

bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments