HomeCinemaMovie Newsവാടകയ്ക്കെടുത്ത കാർ മറിച്ചു വിറ്റു; പ്രശസ്ത ഗായിക രഞ്ജിനി ജോസിന്റെ അച്ഛന്‍ ബാബു ജോസ് അറസ്റ്റിൽ

വാടകയ്ക്കെടുത്ത കാർ മറിച്ചു വിറ്റു; പ്രശസ്ത ഗായിക രഞ്ജിനി ജോസിന്റെ അച്ഛന്‍ ബാബു ജോസ് അറസ്റ്റിൽ

കൊച്ചി: ഗായിക രഞ്ജിനി ജോസിന്റെ അച്ഛന്‍ ബാബു ജോസ് അറസ്റ്റില്‍. വാടകയ്ക്ക് കാര്‍ എടുത്ത ശേഷം അത് മറിച്ചുവിറ്റതിനാണ് പോലീസ് ബാബുവിനെ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്വദേശിയായ പ്രിന്‍സ് എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രിന്‍സിന്റെ ഇയോണ്‍ കാര്‍ വാടകയ്‌ക്കെടുത്ത ശേഷം ബാബു മറിച്ചുവിറ്റുവെന്നാണ് കേസ്. 15 ദിവസത്തേക്ക് വാടകക്കെടുത്ത കാർ കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാത്തതിനെ തുടർന്നാണ് പ്രിൻസ് പരാതിയുമായി മുന്നോട്ട് പോയത്.കാർ പലവട്ടം തിരികെ ആവശ്യപ്പെട്ടിട്ടും ബാബു അതിന് തയ്യാറായില്ലെന്ന് പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രഞ്ജിനിയ്‌ക്കെതിരെയും പിതാവിനെതിരെയും മുൻപും ആരോപണങ്ങളുയർന്നിരുന്നു. വിവാഹാവശ്യത്തിനായി വാങ്ങിയ പതിനാറ് ലക്ഷം രൂപ രഞ്ജിനി തിരികെ നൽകിയില്ലെന്നായിരുന്നു പരാതി. കോടതിയിൽ ഹാജരാക്കിയ ബാബുവിനെ കാക്കനാട് ജയിലിൽ റിമാൻഡ് ചെയ്തു. കാർ ബംഗളൂരുവിൽ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments