HomeCinemaMovie Newsപലവട്ടം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; പീഡിപ്പിച്ചവരിൽ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരും; വെളിപ്പെടുത്തലുമായി മലയാള നടി

പലവട്ടം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; പീഡിപ്പിച്ചവരിൽ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരും; വെളിപ്പെടുത്തലുമായി മലയാള നടി

താനും പലവട്ടം ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ സജിത മഠത്തിലിന്റെ വെളിപ്പെടുത്തല്‍. കൗമാര കാലഘട്ടത്തിലും മുതിര്‍ന്ന ശേഷവും അങ്ങനെ പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്നെ പീഡിപ്പിച്ച കൂട്ടത്തില്‍ പരിചയമുള്ളവരും പരിചയം ഇല്ലാത്തവരുമുണ്ട്. പല തരത്തിലുള്ള പുരുഷന്മാരുണ്ട്. ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരുണ്ട്. സുഹൃദ് വലയത്തില്‍ പെട്ടവരുണ്ട്. സജിത മഠത്തില്‍ പറയുന്നു.

ലൈംഗിക അതിക്രമം ഒരു അപകടമല്ല. അത് ഒഴിച്ചുകൂടാന്‍ ആവാത്തതും അല്ല. അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ് അത്. വേണമെന്ന് വെച്ച് ചെയ്യുന്നതാണ് അത്. അത് തടയപ്പെടേണ്ടതാണ്. ലൈംഗികമായി ആക്രമിക്കപ്പെടുകയോ അധിക്ഷപിക്കപ്പെടുകയോ ചെയ്യപ്പെട്ട എല്ലാ സ്ത്രീകളും ഞാനും എന്ന് സ്റ്റാറ്റസായി ഇട്ടാല്‍ ഈ പ്രശ്‌നത്തിന്റെ ആഴം എല്ലാവര്‍ക്കും ബോധ്യപ്പെടും. സജിത ഫേസ്ബുക്കില്‍ പറയുന്നു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് ബോധവത്കരിക്കുന്ന മി ടൂ ക്യാംപയ്ന്‍ സോഷ്യല്‍ മീഡിയ നെറ്റവര്‍ക്കുകളില്‍ നടക്കുകയാണ്. ഹോളിവുഡ് നടി അലീസ മിലാനോ തുടങ്ങിവച്ച ഈ മീ ടൂ ഹാഷ് ടാഗിന്റെ ഭാഗമായായിരുന്നു സജിത മഠത്തിലിന്റെ വെളിപ്പെടുത്തല്‍. ആയിരക്കണക്കിന് സ്ത്രീകളാണ് മീ ടൂ എന്ന ഹാഷ് ടാഗിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നത്.

bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments