HomeCinemaMovie Newsഒപ്പം കിടക്കാൻ വിളിക്കുന്നത് അവൻ, കുറ്റക്കാരി അവളും ! നിലപാടുകൾ വ്യക്തമാക്കി റിമ കല്ലിങ്കൽ സംസാരിക്കുന്നു...

ഒപ്പം കിടക്കാൻ വിളിക്കുന്നത് അവൻ, കുറ്റക്കാരി അവളും ! നിലപാടുകൾ വ്യക്തമാക്കി റിമ കല്ലിങ്കൽ സംസാരിക്കുന്നു !

ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് മറുപടിയുമായി നടി റിമകല്ലിങ്കല്‍ രംഗത്ത്. അവസരങ്ങള്‍ വേണമെങ്കില്‍ കിടക്കപങ്കിടണമെന്ന് പറയുന്നത് പുരുഷനും എന്നാല്‍ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയുമാണെന്ന് റിമ പറയുന്നു. അത്തരത്തിലൊരു സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായിട്ടാണ് നാം ജീവിക്കുന്നതെന്ന് റിമ പറയുന്നു. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് റിമ ഇന്നസെന്റിന് മറുപടി നല്‍കിയിരിക്കുന്നത്. സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്താണ് റിമയുടെ പോസ്റ്റ്. നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ അവര്‍ കിടക്ക പങ്കിട്ടെന്നുവരുമെന്നു ഇന്നസെന്‍റ് പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.

വിശേഷാധികാരങ്ങളാല്‍ അന്ധരായി പോകുന്നത് കൊണ്ടാണ് അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്ബോള്‍ എല്ലാ സ്ത്രീകളും വാര്‍ത്ത സമ്മേളനം വിളിക്കണമെന്ന് കരുതുന്നതെന്നും റിമ പറയുന്നു. ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുമ്ബോഴും എന്തു ചെയ്യണമെന്നറിയില്ലെന്നും പക്ഷെ ഈ ദുരവസ്ഥ ഒരു നാള്‍ മാറുക തന്നെ ചെയ്യുമെന്നും റിമ പറയുന്നു.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വച്ച്‌ നടന്മാരും എംഎല്‍എമാരുമായ ഗണേഷ് കുമാറും മുകേഷും മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിനിടെയാണ് ഇന്നസെന്റ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. കാസ്റ്റിങ് കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ഇന്നസെന്റ് മോശം പരാമര്‍ശം നടത്തിയത്. പഴയകാലമല്ലെന്നും കാസ്റ്റിങ് കൗച്ച്‌ ഉണ്ടായാല്‍ അതൊക്കെ മാധ്യമങ്ങളറിയുമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. അങ്ങനെയൊരു സംഭവമേ മലയാള സിനിമയില്‍ ഇല്ലെന്നും ഇന്നസെന്റ് ഉറപ്പിച്ച്‌ പറഞ്ഞു. bottom-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments