HomeCinemaMovie Newsപുലിമുരുകൻ നൂറുകോടി ക്ലബ്ബിൽ; മമ്മൂട്ടി സന്തോഷം പങ്കുവച്ചത് ഇങ്ങനെ !

പുലിമുരുകൻ നൂറുകോടി ക്ലബ്ബിൽ; മമ്മൂട്ടി സന്തോഷം പങ്കുവച്ചത് ഇങ്ങനെ !

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ 100 കോടി ക്ലബ്ബിലെത്തിയതോടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദന പ്രവാഹമാണ്. പുലിമുരുകന്‍ നൂറ് കോടി ക്ലബ്ബിലെത്തിയതോടെ മറ്റ് താരങ്ങളും പുലിമുരുകനും മോഹന്‍ലാലിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ഏറ്റവും ശ്രദ്ധേയം മമ്മൂട്ടിയുടെ പ്രതികരണമാണ്. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പുലിമുരുകനിലൂടെ സ്വന്തമാക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു. മമ്മൂട്ടി പറഞ്ഞു. തൃശൂരിലെ ലോക്കേഷനിലായിരുന്നു താരം.

 

 

 

ചിത്രം റിലീസായി ഒരു മാസം തികയുന്ന ഇന്ന് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ ഒരു ദിവസം പോലും പിന്നോട്ടുപോയിട്ടില്ല. ഒരു മാസത്തിനിടയില്‍ മലയാളത്തിലും ഇതര ഭാഷകളിലും നിരവധി ചിത്രങ്ങള്‍ വന്നെങ്കിലും ഒന്നും പുലിമുരുകന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.ചിത്രത്തിന് ഇപ്പോഴും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ് പലയിടത്തും. ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളിലും യു.കെയിലും യൂറോപ്പിലും ചിത്രം റിലീസ് ചെയ്തു. ലോകത്തെല്ലായിടത്തുമായി ഒരു മാസം കൊണ്ട് നൂറുകോടി നേടിയെന്ന റെക്കോര്‍ഡാണ് പുലി മുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു പ്രാദേശിക ഭാഷാ ചിത്രം ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്നതും മലയാള ചലച്ചിത്ര ലോകത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

കണ്ണുനീരോടെ മോഹൻലാൽ പറഞ്ഞു; ഇതാണ് എന്റെ അടുത്ത സിനിമ ! കിരീടത്തിനു പിന്നിലെ ആരുമറിയാത്ത കഥ !

ശമ്പളം കിട്ടാത്തതുകൊണ്ടാണ് സാറേ നഗ്നഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്….കൊച്ചി ബ്ലാക്‌മെയ്‌ലിംഗില്‍ പിടിയിലായ ബബിതയുടെ മൊഴി കേട്ടാൽ ഞെട്ടും !

ഭർത്താവിനെ കൊല്ലാൻ ഗൂഗിളിൽ മാർഗ്ഗം തിരഞ്ഞ ഭാര്യ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments