HomeCinemaMovie Newsവെറുതെയല്ല ഇദ്ദേഹത്തെ ലാലേട്ടാ എന്നു വിളിക്കുന്നത് ! എട്ട് ടേക്കുകള്‍ എടുത്തിട്ടും ശരിയാകാത്തതിന്...

വെറുതെയല്ല ഇദ്ദേഹത്തെ ലാലേട്ടാ എന്നു വിളിക്കുന്നത് ! എട്ട് ടേക്കുകള്‍ എടുത്തിട്ടും ശരിയാകാത്തതിന് ക്ഷമ പറഞ്ഞ സംവിധായകനോട് മോഹന്‍ലാല്‍ പറഞ്ഞ മറുപടി !

 

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പുലിമുരുകന്‍ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. ഈ നവമി ആഘോഷത്തിനൊപ്പം പുലിമുരുകനും ഉണ്ടാവും. മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വൈശാഖ് വാചാലനാകുകയുണ്ടായി. ഒരു രംഗം നന്നാവുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുന്ന മോഹന്‍ലാലിന്റെ അര്‍പ്പണ ബോധത്തെ കുറിച്ച് സംവിധായകന്‍ പറയുന്നു:

 

 

”ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോള്‍ ലാലേട്ടന് നല്ല പനിയുണ്ടായിരുന്നു. എന്നാല്‍ പനിയെ അവഗണിച്ചും സാഹസികമായ രംഗങ്ങളെല്ലാം അദ്ദേഹം അഭിനയിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ക്കൊണ്ടും സഹതാരങ്ങള്‍ നന്നാവാതെ വരുമ്പോഴും എത്ര ടേക്കുകള്‍ പോകുന്നതിനും മോഹന്‍ലാലിന് വിരോധമില്ലായിരുന്നു. ക്ലൈമാക്‌സ് രംഗം അങ്ങനെ ഏട്ട് റീട്ടേക്കുകള്‍ വരെ പോയി. അപ്പോഴേക്കും ലാല്‍ അവശനായിരുന്നു. ടീമിന്റെ ഭാഗത്തുനിന്നും വന്ന പിഴവിന് മോഹന്‍ലാലിനോട് ക്ഷമ പറഞ്ഞപ്പോള്‍ ലാല്‍ പറഞ്ഞു, ‘ഒരു രംഗത്തിന്റെ പെര്‍ഫക്ഷന് വേണ്ടി എല്ലാ സാഹസങ്ങളും സഹിക്കാന്‍ ഒരു നടന്‍ സന്നദ്ധായിരിക്കണം”
ഒക്ടോബറില്‍ പുലിമുരുകന്‍ തിയേറ്ററുകളിലെത്തും.

ബാര്‍ കോഴക്കേസ്; ശങ്കര്‍ റെഡ്ഢിക്കും സുകേശനുമെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവ്

മുംബൈയില്‍ ആയുധധാരികളെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട്; പോലീസ് ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments