HomeCinemaMovie Newsതാടി വച്ച് വിദേശത്ത് പോയ ദുല്‍ഖറിന് കിട്ടിയ പണി അറിയണോ?

താടി വച്ച് വിദേശത്ത് പോയ ദുല്‍ഖറിന് കിട്ടിയ പണി അറിയണോ?

പ്രേമത്തിന് ശേഷം കേരളത്തിലെങ്ങും ഇപ്പോള്‍ ചാര്‍ലി തംരഗമാണ്. രണ്ടിലും താടി തന്നെ താരം. കട്ട താടിയും വെള്ള കുര്‍ത്തയും ധരിച്ച് കേരളത്തിലെ യുവാക്കൾ ശരിക്കും ചാര്‍ലി ലുക്ക് ആസ്വദിക്കുന്നുണ്ട്. പക്ഷെ വിദേശത്ത് പോകുമ്പോള്‍ താടി വച്ച് പോകുന്നത് അത്ര നല്ലതല്ല, താടിയില്ലാതെ പോകുന്നതാണ് നല്ലത്. ഇത് മാറ്റാരും പറഞ്ഞതല്ല. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്. ചാര്‍ലിയ്ക്ക് വേണ്ടി വച്ച താടി വടിയ്ക്കാന്‍ ദുല്‍ഖറിന് തോന്നുന്നില്ലത്രേ. പക്ഷേ അടുത്തിടെ കുടുംബത്തോടൊപ്പം വിദേശത്ത് പോയപ്പോള്‍ താടിക്കൊണ്ട് ഒരു പണികിട്ടി. ദുല്‍ഖര്‍ പറയുന്നു..

”ചാര്‍ലിയുടെ ചിത്രീകരണത്തിന് ശേഷം കുടുംബത്തോടൊപ്പം വിദേശത്ത് പോയി. ലഗേജുമായി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ തന്നെ തടഞ്ഞു വച്ചു. പിന്നെ വീട്ടുകാരെ കണ്ടപ്പോഴാണ് എന്നെ വിട്ടത്. ദുല്‍ഖര്‍ പറയുന്നു. താടി വച്ചതാണ് കാരണമെന്ന് തനിയ്ക്ക് പിന്നീടാണ് മനസിലായത്. താടി ചിലര്‍ക്ക് വംശീയതയുടെ മുദ്രയാണല്ലോ. ദുല്‍ഖര്‍ പറയുന്നു

ഓണത്തിന് പ്രേമം സ്റ്റൈല്‍ തരംഗമായപ്പോള്‍ ക്രിസ്മസിന് ചാര്‍ലി സ്റ്റൈലാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ ഒരുക്കൂട്ടം ചെറുപ്പക്കാര്‍ ചാര്‍ലി സ്റ്റൈലില്‍ താടി വച്ച് വെള്ള കുര്‍ത്തയുമിട്ട് ഇറങ്ങിയ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments