HomeCinemaMovie Newsമണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ച ദിവ്യ ഉണ്ണിയ്ക്ക് കാലം കാത്തുവെച്ച പ്രതികാരമാണ് വിവാഹമോചനമെന്ന് സോഷ്യല്‍ മീഡിയ...

മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ച ദിവ്യ ഉണ്ണിയ്ക്ക് കാലം കാത്തുവെച്ച പ്രതികാരമാണ് വിവാഹമോചനമെന്ന് സോഷ്യല്‍ മീഡിയ പ്രചാരണം

നടി ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഭര്‍ത്താവിന്റെ ഈഗോ ക്ലാഷാണ് വിവാഹമോചനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നൃത്താധ്യാപിക കൂടിയായ ദിവ്യ ഈ രംഗത്ത് സജീവമാകാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. ഒപ്പം സിനിമയിലും അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് സമ്മതിക്കാന്‍ ഭര്‍ത്താവ് കൂട്ടാക്കിയില്ലത്രേ. അമേരിക്കയില്‍ ദിവ്യ ആരംഭിച്ച ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് അടച്ചു പൂട്ടാനും ഭര്‍ത്താവ് നിര്‍ദ്ദേശിച്ചിരുന്നു. ഇതെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

എന്നാൽ, അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ ദിവ്യാ ഉണ്ണി വര്‍ഷങ്ങള്‍ക്ക് മുമ്പ് അപമാനിയ്ക്കുകയും വേദനിപ്പിയ്ക്കുകയും ചെയ്ത ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുകയാണ്. മണിയ്ക്കൊപ്പം ഒരു സീനില്‍ അഭിനയിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഈ കറുമ്പന്റെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല’ എന്നു പറഞ്ഞ് മണിയെ ദിവ്യ ഉണ്ണി അപമാനിച്ചു എന്നാണ് പ്രചരിയ്ക്കുന്ന പോസ്റ്റ്. സ്മാര്‍ട് പിക്സ് മീഡിയ എന്ന ഫേസ്ബുക്ക് പേജാണ് ഇപ്പോള്‍ ഇത് ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.മാണി ആണാനുഭവിച്ച വേദനയുടെ ഫലമാണ് നടിക്ക് ഇപ്പോൾ ഉണ്ടായ ഈ ദുരന്തം എന്നും ഇഇഇ പോസ്റ്റിൽ പറയുന്നു.

 

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

കലാഭവൻ മണി സിനിമയിൽ വന്ന സമയം …വിനയന്റെ ഒരു ഫിലിമിൽ ദിലീപിനോടൊപ്പം മണി അഭിനയിക്കുന്നു …നായിക പുതു മുഖം …നായികയുടെ മുറച്ചെറുക്കനായി മണി …ആ സിനിമയിൽ ഒരു സ്വപ്നഗാനരംഗത്തു മണി തന്റെ മുറപ്പെണ്ണുമായി ഉള്ള പ്രണയരംഗം ഉണ്ട് ..പക്ഷെ ആ സീൻ എടുക്കാൻ നേരം നായിക നടി പറഞ്ഞു “ഈ കറുമ്പന്റെ കൂടെ എനിക്ക് അഭിനയിക്കാൻ പറ്റില്ല “അന്ന് മണി അനുഭവിച്ച മാനസിക വിഷമത്തെ കുറിച്ച് അദ്ദേഹം പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട് …പിന്നീട് മലയാളത്തിൽ അവസരം കുറഞ്ഞപ്പോൾ ഈ നടി തമിഴിൽ അഭിനയിച്ചത് മണിയേക്കാൾ കറുത്ത പാർത്ഥിപന്റെ കൂടെ ആയിരുന്നു …വർഷങ്ങൾ കഴിഞ്ഞു മണി വലിയ നടൻ ആയി..നായകൻ ആയി …പല സുന്ദരികളും മണിയുടെ നായിക ആയി ..ലോക സുന്ദരി ഐശ്വര്യ റായ് വരെ മണിയോടൊപ്പം അഭിനയിച്ചു (എന്തിരൻ)…പക്ഷെ ഈ നടി ഫീൽഡ് ഔട്ട് ആയി ..അമേരിക്ക കാരനായ ഒരു വെളുത്തു തുടുത്ത മലയാളിയെ കല്യാണം കഴിച്ചു …ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ഈ നടിയുടെ വിവാഹ മോചന വാർത്ത ആണ്
“ഗുണപാഠം …മാനുഷിക ബന്ധങ്ങൾ നില നിൽക്കുന്നത് തൊലി നിറത്തിൽ അല്ല …”
കടപ്പാട്- Rahul humble sanal

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments