അനുഷ്കയുടെ മുന്നിൽ ചെന്നു പെട്ടാല്‍ ഇനി ഏതുമല്ലനും ഇനി രക്ഷയുണ്ടാവില്ല. അഭിനയത്തില്‍ മാത്രമല്ല ഒരു കൈ ഗുസ്തിയിലും നോക്കുകയാണ് അനുഷ്ക. കഠിനമായ ഗുസ്തി പരിശീലനത്തിലാണിപ്പോള്‍ ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മ. . സല്മാന് നായകനാകുന്ന പുതിയചിത്രം സുല്‍ത്താനു വേണ്ടിയാണ് താരം ഗുസ്തി അഭ്യസിക്കുന്നത്. അനുഷ്കയുടെ ഗുസ്തിപിടുത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിയുകയും ചെയ്തു. കഴിഞ്ഞ ആറാഴ്ചയായി ദിവസവും നാലു മണിക്കൂര്‍ വീതമാണ് താരം ഗുസ്തി പരിശീലനം നടത്തുന്നത്. അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗുസ്തിക്കാരനായാണ് സല്മാന് പ്രത്യക്ഷപ്പെടുന്നത്. ആ വീഡിയോ ഒന്നുകാണാം.