HomeCinemaMovie Newsഎനിക്ക് വംശീയ അധിഷേപം നേരിടേണ്ടി വന്നിട്ടുണ്ട്: പദ്മപ്രിയ

എനിക്ക് വംശീയ അധിഷേപം നേരിടേണ്ടി വന്നിട്ടുണ്ട്: പദ്മപ്രിയ

അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി ചലച്ചിത്ര താരം പത്മപ്രിയ ചലച്ചിത്ര താരം പത്മപ്രിയയ്ക്ക് അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയില്‍ വെച്ചാണ് പത്മപ്രിയ വംശീയാധിക്ഷേപത്തിന് ഇരയായത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച പത്മപ്രിയ അമേരിക്കയില്‍ കഴിഞ്ഞത് മുസ്ലീമായിട്ടായിരുന്നു. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പിജി എടുക്കാനായാണ് പത്മപ്രിയ അമേരിക്കയില്‍ പോയത്. അമേരിക്കയില്‍ താമസമാക്കിയ ദിവസങ്ങളില്‍ വംശീയമായ വേര്‍തിരിവുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ടെന്നാണ് പത്മപ്രിയ വെളിപ്പെടുത്തിയത്.
അമേരിക്കയില്‍ താമസമാക്കിയ ദിവസങ്ങളില്‍ വംശീയമായ വേര്‍തിരിവുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ടെന്നാണ് പത്മപ്രിയ വെളിപ്പെടുത്തിയത്.
അമേരിക്കയില്‍ എത്തിയ തന്നെ മുസ്ലീമായിട്ടാണ് കണ്ടതെന്നും തന്നെ മുസ്ലീമായി തെറ്റിദ്ധരിക്കുകയായിരുന്നു, താരം പറയുന്നു.

അദാബ് അഴ്‌സ് ഹെ എന്നാണ് ആളുകള്‍ പറഞ്ഞു നടന്നത്. എന്നാല്‍, കുറച്ചു നാള്‍ ഇത് കേട്ട് ആസ്വദിച്ചു നടന്നുവെന്നും താരം പറയുന്നു. ഇനി അമേരിക്കയിലേക്ക് പോകാന്‍ തനിക്ക് മടിയാണെന്നും താരം പറയുന്നു. പഠനാവശ്യങ്ങള്‍ക്ക് പോകേണ്ടതായുണ്ട്. എന്നാല്‍ പോകാനുള്ള ത്രാണിയില്ലെന്നാണ് പത്മപ്രിയ പറഞ്ഞത്. അമേരിക്കയിലെ പഠനത്തിനിടയിലാണ് ഫഹദ് ഫാസിലിനൊപ്പം ഇയ്യോബിന്റെ പുസ്തകത്തില്‍ അഭിനയിച്ചത്. നല്ല സിനിമകള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments