HomeCinemaMovie Newsലക്ഷ്മിക്ക് സഹായവുമായി മമ്മൂട്ടി; എത്ര കോടി മുടക്കിയാലും ലക്ഷ്മിയെ പഴയതുപോലെ സുന്ദരിയാക്കും

ലക്ഷ്മിക്ക് സഹായവുമായി മമ്മൂട്ടി; എത്ര കോടി മുടക്കിയാലും ലക്ഷ്മിയെ പഴയതുപോലെ സുന്ദരിയാക്കും

മമ്മൂട്ടിക്ക് ഒരു നിറഞ്ഞ കയ്യടി. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് വിരൂപയായ പൂനെ സ്വദേശി ലക്ഷ്മിക്ക് പൂര്‍ണ സഹായവുമായി നമ്മുടെ പ്രിയ താരം മമ്മൂട്ടി. ആസിഡ് ആക്രമണത്തില്‍ മുഖം വിരൂപയായ ലക്ഷ്മിയുടെ ജീവിത കഥ സത്യമേവ ജയതേ എന്ന ടെലിവിഷന്‍ ഷോയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ബോളിവുഡ് താരം അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ മമ്മൂട്ടി കാണാനിടയായതാണ് ലക്ഷ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 2005ലാണ് ലക്ഷ്മിക്കെതിരെ ആസിഡ് ആക്രമണമുണ്ടായത്. എട്ടു വര്‍ഷത്തോളം പുറംലോകത്തെ അഭിമുഖീകരിക്കാനാവാതെ വീടിനുള്ളില്‍ കഴിച്ചുകൂട്ടിയ ലക്ഷ്മി ഇപ്പോള്‍ ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് വേണ്ടിയുള്ള സംഘടനയുടെ പ്രവര്‍ത്തകയാണ്.

പരിപാടി കണ്ട ഉടന്‍ തന്നെ ലക്ഷ്മിയുടെ വിവരങ്ങള്‍ അറിയുന്നതിന് മമ്മൂട്ടി അമീര്‍ ഖാനെ വിളിക്കുകയും ലക്ഷ്മിക്ക് ചികിത്സാ സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു.

ചികിത്സയുടെ മുഴുവന്‍ ചെലവുകളും മമ്മൂട്ടി വഹിക്കും. മലപ്പുറത്തെ പതഞ്ജലി ആശുപത്രിയിലാണ് ലക്ഷ്മിക്ക് ചികിത്സ ഒരുക്കിയിരിക്കുന്നത്. പൊള്ളലേറ്റവരെ ചികിത്സിക്കുന്നതില്‍ വിദഗ്ദ സൗകര്യമുള്ള പതഞ്ജലി ആശുപത്രിയുടെ ഡയറക്ടര്‍ കൂടിയാണ് മമ്മൂട്ടി.

പതഞ്ജലിയിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മമ്മൂട്ടി അമീര്‍ ഖാനുമകയി ബന്ധപ്പെട്ടത്. തനിക്ക് സഹായഹസ്തം നീട്ടിയ മമ്മൂട്ടിക്കും അമീര്‍ ഖാനും ലക്ഷ്മി നന്ദി പറഞ്ഞു. മമ്മൂട്ടിയ്ക്ക് ലക്ഷ്മിയെ കണ്ടെത്തുന്നതിനും കേരളത്തില്‍ എത്തിക്കുന്നതിനും നിര്‍ണ്ണായക പങ്കുവഹിച്ച ഓസ്‌കാര്‍ ജേതാവ് റെസൂല്‍ പൂക്കുട്ടിക്കും ലക്ഷ്മി നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments