HomeCinemaഎന്നെ മനസ്സിലായിട്ടു തന്നെയാണോ ആവോ ഓട്ടോഗ്രാഫ് ചോദിക്കുന്നത് ? ചിരിയുണർത്തി ജയ്‌പൂർ ആരാധകനോട് കുഞ്ചാക്കോ ബോബൻ...

എന്നെ മനസ്സിലായിട്ടു തന്നെയാണോ ആവോ ഓട്ടോഗ്രാഫ് ചോദിക്കുന്നത് ? ചിരിയുണർത്തി ജയ്‌പൂർ ആരാധകനോട് കുഞ്ചാക്കോ ബോബൻ ചോദിച്ചത്….: വീഡിയോ വൈറൽ !

സിനിമ താരങ്ങളുടെ ക്രിക്കറ്റ് ടൂർണമെന്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നുകൊണ്ടിരിക്കുകയാണ്. മാച്ചുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവാറുണ്ട്. ഇപ്പോഴിതാ കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റനും മലയാള നടനുമായ കുഞ്ചാക്കോബോബന്റെ രസകരമായ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മത്സരത്തിന് ശേഷം ജയ്പൂർ ആരാധകൻ ഓട്ടോഗ്രാഫ് ചോദിക്കുമ്പോൾ എന്നെ അറിയുമോ എന്ന് ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്.കേരള സ്‌ട്രൈക്കേഴ്‌സിന്റെ കഴിഞ്ഞ മത്സരം ജയ്പൂരിലായിരുന്നു. മത്സരത്തിന് ശേഷം ചാക്കോച്ചനോട് ഓട്ടോഗ്രാഫ് ചോദിക്കുന്നു. എന്നെ നിങ്ങൾക്കറിയാമോ എന്ന് ചാക്കോച്ചൻ ഹിന്ദിയിൽ ചോദിക്കുകയാണ്. ഇതിന് ശേഷം താരം ചിരിക്കുന്നുമുണ്ട്. എന്നാൽ മലയാളികൾ എന്ന് ഒരു കൂട്ടം ആരാധകർ വിളിച്ചുപറയുന്നതും വീഡിയോയിൽ കാണാം. എന്താ03യാലും സിസിഎല്ലിൽ കേരള സ്‌ട്രൈക്കേഴ്‌സിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാവുന്നില്ല. കളിച്ച രണ്ടു മത്സങ്ങളിലും ടീം പരാജയപ്പെട്ടു.

 

https://www.instagram.com/reel/CpRjGrao_QO/?utm_source=ig_web_button_share_sheet

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments