HomeCinema''അബീക്കയുടെ പെയിന്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളയാളാണ് ഞാൻ, ഷെയ്ൻ നിഗത്തെ ഓർത്തു വിഷമം മാത്രം''; കോട്ടയം...

”അബീക്കയുടെ പെയിന്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളയാളാണ് ഞാൻ, ഷെയ്ൻ നിഗത്തെ ഓർത്തു വിഷമം മാത്രം”; കോട്ടയം നസീർ

അബിക്കൊപ്പം വളരെ വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട് കോട്ടയം നസീര്‍. അബി മിമിക്രിയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് കോട്ടയം നസീര്‍ മിമിക്രിയിലേക്ക് എത്തിയത്. ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കുമ്ബോള്‍ വിഷമമുണ്ടെന്നാണ് കോട്ടയം നസീര്‍ പറഞ്ഞത്. . മൂവി വേള്‍ഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ നിഗം വിഷയത്തില്‍ കോട്ടയം നസീര്‍ പ്രതികരിച്ചത്.

‘ഷെയ്ന്‍ നിഗം വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്ത കേള്‍ക്കുമ്ബോള്‍ വിഷമമുണ്ട്. പേഴ്സണലി കണക്ഷനില്ല. അബീക്കയുടെ പെയിന്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ്. ആ ഒരു കലാകാരന്‍ ഇങ്ങനൊരു മേഖലയില്‍ എത്തണമെന്നത് എത്രത്തോളം ആഗ്രഹിച്ചതാണെന്നും അതിന്റെ പെയിന്‍ അദ്ദേഹത്തിന് എത്രത്തോളമായിരുന്നുവെന്നും എനിക്ക് അറിയാം. നമ്മള്‍ എത്ര ചെറുപ്പമാണെങ്കിലും അല്ലെങ്കിലും നമ്മള്‍ മാനസീകമായി തകര്‍ന്നാല്‍ നമ്മള്‍ പെട്ടന്ന് അടിയില്‍ പോകും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ പോലും അദ്ദേഹം ആഗ്രഹിച്ചിടത്ത് എത്താന്‍ പറ്റാത്ത വിഷമമുണ്ടാകാം. അത് ചിലപ്പോള്‍ അദ്ദേഹം പുറത്ത് കാണിച്ചിട്ടുണ്ടാവില്ല. നല്ലത് വരാന്‍ വേണ്ടി പ്രാര്‍ഥിക്കാം. ആരേയും കുറ്റപ്പെടുത്തിയോ ന്യായീകരിച്ചോ പറയാന്‍ നമുക്ക് ഇപ്പോള്‍ പറ്റില്ല’ കോട്ടയം നസീര്‍ പറഞ്ഞു.

എഡിറ്റിങ് ജോലി ചെയ്യുന്നവരെ സമ്മര്‍ദത്തിലാക്കുന്ന ഇടപെടലിനെതിരെ നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതിപ്പെട്ടതായി ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതോടെയാണ് ഷെയ്ന്‍ വീണ്ടും വിവാദത്തില്‍പ്പെട്ടത്. കോമ്ബിനേഷന്‍ രംഗങ്ങളില്‍ തനിക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്‌ ഷെയ്‌ന്‍ എഡിറ്റ് ചെയ്‌ത ദൃശ്യങ്ങള്‍ കാണണമെന്ന് പറഞ്ഞതെന്നാണ്‌ പരാതി. ഷെയ്ന്‍ നിഗത്തിന് സിനിമയില്‍ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments