HomeCinema'എനിക്കത് ഏറെ ഇഷ്ടമായി, അങ്ങിനെ ഞാനാണ് അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്'; പ്രണയനാളുകൾ തുറന്നു പറഞ്ഞു സ്വാസിക

‘എനിക്കത് ഏറെ ഇഷ്ടമായി, അങ്ങിനെ ഞാനാണ് അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്’; പ്രണയനാളുകൾ തുറന്നു പറഞ്ഞു സ്വാസിക

നടി സ്വാസിക തന്റെ പ്രണയം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സീരിയല്‍ താരമായ പ്രേം ജേക്കബാണ് വരൻ. ഒരു ടെലിവിഷൻ ചാനലിലെ പരിപാടിക്കിടെയാണ് സ്വാസിക പ്രണയകഥ തുറന്നു പറഞ്ഞത്. പ്രേമിനെ താൻ പ്രപ്പോസ് ചെയ്യുകയായിരുന്നു എന്നാണ് സ്വാസിക പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ പ്രേം സീരിയല്‍ താരമാണ്. ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള്‍ നടക്കുക. 27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിവാഹവിരുന്നും സംഘടിപ്പിക്കും.

സീരിയലിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി കണ്ടത് എന്നാണ് സ്വാസിക പറയുന്നത്. ഞാനാണ് അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. ഒരു റൊമാന്റിക് സീനിന് ഇടയില്‍ ഞാൻ നമുക്ക് കല്യാണം കഴിച്ചാലോ എന്നു ചോദിച്ചു. കുഞ്ചു എന്നോട്, ‘എന്താ’ എന്നു ചോദിച്ചു. പക്ഷേ രണ്ടാമത് അതേ ധൈര്യത്തോടെ ആ ഇഷ്ടം പറയാൻ എനിക്കൊരു മടി. ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ചുവരാൻ സമയത്ത് എനിക്കൊരു മെസ്സേജ്, താങ്ക്സ് ഫോർ കമിങ് ഫോർ മൈ ലൈഫ്. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങള്‍ അടിപൊളിയായിരുന്നു. ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് മുഹൂർത്തങ്ങള്‍. മോണിട്ടറില്‍ നോക്കുമ്ബോള്‍ ആരും അറിയാതെ കൈകള്‍ ചേർത്തുപിടിക്കുക. എനിക്കൊരുപാട് ഇഷ്ടമാണ് കുഞ്ചുവിനെ.- സ്വാസിക പറയുന്നു. പ്രേമിന്റെ വോയ്സ് തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും മനസില്‍ സങ്കല്‍പ്പിച്ച പുരുഷ ശബ്ദമാണെന്നും നടി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments