കൊവാക്സീന് അമേരിക്കയിൽ അടിയന്തിര ഉപയോഗ അനുമതിയില്ല. കൊവാക്സീന്റെ അടിയന്തിര ഉപയോഗത്തിനായി ഓക്യുജെൻ എന്ന കമ്പനിയാണ് എഫ്ഡിഎയെ സമീപിച്ചത്. ഈ അപേക്ഷയാണ് എഫ്ഡിഎ തള്ളിയത്. പൂർണ അനുമതിക്കായി കൊവാക്സീൻ ഒരിക്കൽ കൂടി ട്രയൽ നടത്തേണ്ടി വരുമെന്നാണ് വിവരം. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഒക്യുജെൻ കമ്പനിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതോടെ ഇനി പൂർണ ഉപയോഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെൻ കമ്പനി അറിയിച്ചിരിക്കുന്നത്.
യു.എസ്സിൽ കൊവാക്സീന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നിഷേധിച്ചു: ആശങ്ക
RELATED ARTICLES