രാജ്യത്തെ വ്യത്യസ്തതയോടെ പ്രതിനിധീകരിക്കുന്ന, കോർട്ടിൽ അസാധാരണമായ ധൈര്യവും പ്രതിബദ്ധതയും കാണിക്കുന്ന താരങ്ങൾക്ക് സമ്മാനിക്കുന്ന ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക്. പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സാനിയ മിര്‍സ. ഏഷ്യാ-ഓഷ്യാനിയ മേഖലയില്‍ നിന്ന് ആകെ പോള്‍ ചെയ്ത 16,985 വോട്ടില്‍ പതിനായിരത്തിലധികവും സാനിയ നേടി.
സമ്മാനത്തുകയായ 2000 അമേരിക്കന്‍ ഡോളര്‍ സാനിയ തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.