സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെത്തുടർന്നുണ്ടായ ഹിമപാതത്തിൽപ്പെട്ട് എട്ട് സൈനികർ മഞ്ഞിനടിയിൽ കുടുങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയാണ് സംഭവം നടന്നത്. അപകടത്തിൽപ്പെട്ട സൈനികരെ രക്ഷപ്പെടുത്താനുള്ള പരിശ്രമം കരസേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികർ മഞ്ഞിനടിയിൽ കുടുങ്ങിയതെന്നാണ് സൂചന.
സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് അപകടം: എട്ട് സൈനികർ മഞ്ഞിനടിയിൽ കുടുങ്ങി
RELATED ARTICLES