HomeNewsShortഅമ്മയുടെ കാമുകന്റെ ക്രൂര മർദനമേറ്റ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരം; അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടെന്നു ഡോക്ടർമാർ

അമ്മയുടെ കാമുകന്റെ ക്രൂര മർദനമേറ്റ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരം; അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടെന്നു ഡോക്ടർമാർ

അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച്‌ പരിക്കേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു . കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ അത്ഭുതം ഒും പ്രതീക്ഷിക്കുന്നില്ലെന്നും കുട്ടി യെ ചികില്‍സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. കുട്ടിയുടെ ചികിത്സ ഇതേപടി തുടരാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമെും ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡിന്റെ സാന്നിധ്യത്തില്‍ ഇന്നലെ അല്‍പനേരം വെന്റിലേറ്റര്‍ മാറ്റിനോക്കിയെങ്കിലും സ്വയം ശ്വസിക്കാനുള്ള ശ്രമം ഉണ്ടായില്ല. തലച്ചോര്‍ ഒരു ശതമാനംപോലും പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അത്ഭുതം പ്രതീക്ഷിക്കുന്നില്ലെന്ന് കോലഞ്ചേരി മെഡിക്കല്‍കോളേജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവിഡോക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു.

കുട്ടിയുടെ കുടല്‍, ഹൃദയം, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നു ണ്ട്. ഈ സാഹചര്യത്തില്‍ ദ്രവ രൂപത്തിലുള്ള ഭക്ഷണം ഇന്ന് കൂടുതലായി കൊടുക്കാന്‍ ശ്രമിക്കുന്നു . രക്ത സമ്മര്‍ദ്ദം മരുന്നുകളുടെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. അതേസമയം, ഏഴ് വയസുകാരനെ മൃഗീയമായി മര്‍ദ്ദിക്കുകയും ലൈംഗികമായും പീഡിപ്പിക്കുകയും ചെയ്ത പ്രതി അരുണ്‍ ആനന്ദിനെതിരെ പോക്സോ ചുമത്തി. ഇളയകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്ന തും പരിഗണനയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments